(www.kl14onlinenews.com)
(14-DEC-2022)
കാസർകോട് : കേരള മുസ്‌ലിം ജമാഅത്ത് മെമ്പർഷിപ്പ് നടപടികൾ പൂർത്തിയാക്കി യൂണീറ്റ് തലം മുതൽ കമ്മിറ്റി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കാസറഗോഡ് സോൺ സംഘടിപ്പിച്ച പുനഃസംഘടനാ ശില്പശാല ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഹസനുൽ അഹ്ദൽ ഉദ്ഘാടനം ചെയ്തു. ഇത്തിഹാദ് മുഹമ്മദ് ഹാജി അധ്യക്ഷനായി. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, അശ്‌റഫ് കരിപ്പൊടി വിഷയാവതരണം നടത്തി. സയ്യിദ് യു.പി.എസ് തങ്ങൾ സയ്യിദ് അബ്ദുൽ കരീം അൽഹാദിയെ ഏല്പിച്ച് ഒരു ദിന വരുമാന ഫണ്ട് ഉദ്ഘാടനം ചെയ്തു. സോൺ രണ്ടാം വാർഷിക കൌൺസിൽ 2023 ഫെബ്രുവരി 17 ന് നടക്കുമെന്ന് സയ്യിദ് അലവി തങ്ങൾ പ്രഖ്യാപിച്ചു. സയ്യിദ് എസ്.കെ. കുഞ്ഞിക്കോയ തങ്ങൾ, മുഹമ്മദ് ടിപ്പു നഗർ, സുലൈമാൻ സഖാഫി ദേശംകുളം, സുലൈമാൻ ഹാജി തുരുത്തി, അബ്ദുൽ ഖാദിർ നെല്ലിക്കുന്ന്, എസ്.എ. ഹമീദ് മൗലവി ആലമ്പാടി, എ.എം. മഹമൂദ് മുട്ടത്തൊടി, ശാഫി ഹാജി ബേവിഞ്ച, കെ.വി. അബൂബക്കർ മൗലവി, മുഹമ്മദ് ശാഫി പട്ള, സഈദ് സഅ്ദി കോട്ടക്കുന്ന്, ഹുസൈൻ മുട്ടത്തൊടി, കെ.എസ്. ഹനീഫ് നെല്ലിക്കുന്ന് തുടങ്ങിയവർ ചർച്ചയിൽ സജീവമായി.. സി.എം.എ. ചേരൂർ സ്വാഗതവും നാഷണൽ അബ്ദുല്ല നന്ദിയും പറഞ്ഞു.
إرسال تعليق