(www.kl14onlinenews.com)
(15-DEC-2022)
അപ്രതീക്ഷിതമായി വെള്ളം ഉയര്‍ന്നു; ചെക്ക് ഡാമില്‍ നിന്ന് കാര്‍ പുഴയിലേക്ക് മറിഞ്ഞു, ഡ്രൈവറെ രക്ഷപ്പെടുത്തി
തൃശൂര്‍: കൊണ്ടാഴി എഴുന്നള്ളത്ത് കടവിലെ ചെക്ക് ഡാം കടക്കവേ ശക്തമായ ഒഴുക്കില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞു. പുഴയിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് യാത്രക്കാരനെ മീന്‍ പിടിത്തക്കാര്‍ രക്ഷപ്പെടുത്തി. പാലക്കാട് ജില്ലയിലെ സ്വകാര്യ ബാങ്ക് മാനേജരായ കൊണ്ടാറ സ്വദേശി ഇടിഞ്ഞികുഴിയില്‍ ജോണിയാണ് അപകടത്തില്‍പ്പെട്ടത്.
കൊണ്ടാഴി തിരുവില്വാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗായത്രി പുഴയ്ക്ക് കുറുകെയുള്ള ചെക്ക് ഡാമിലാണ് അപകടമുണ്ടായത്. ജോണി തിരുവില്വാമല ഭാഗത്തേക്ക് പോവുന്നതിനായി ഡാമിന് മുകളിലൂടെ പോകുന്നതിനിടെ പുഴയില്‍ അപ്രതീക്ഷിതമായി വെള്ളം ഉയരുകയായിരുന്നു. ശക്തമായ ഒഴുക്കില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞു.
അപകടത്തില്‍പ്പെട്ട ജോണിയെ മീന്‍ പിടിക്കാന്‍ എത്തിയവരും നാട്ടുകാരും ചേര്‍ന്ന് ശ്രമകരമായി പുറത്തെത്തിച്ചു. പഴയന്നൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തി. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്.
إرسال تعليق