(www.kl14onlinenews.com)
(14-DEC-2022)
കാസര്‍കോട്: പെരിയ ചെക്കിപ്പള്ളത്ത് സുബൈദ കൊലക്കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം പിഴയും. കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുള്‍ ഖാദറാണ് ഒന്നാം പ്രതി. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
അബ്ദുള്‍ ഖാദര്‍ കുറ്റക്കാരനാണെന്ന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, ഭവനഭേദനം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. കേസില്‍ രണ്ടാം പ്രതിയായ അസീസ് ഇപ്പോഴും ഒളിവിലാണ്. മൂന്നാം പ്രതി അര്‍ഷാദിനെ കോടതി വെറുതെവിട്ടിരുന്നു. നാലം പ്രതി കുതിരപ്പാടി സ്വദേശി പി അബ്ദുള്‍അസീസിനെ കേസില്‍ മാപ്പുസാക്ഷിയാക്കുകയും ചെയ്തിരുന്നു.
2018 ജനുവരി മാസത്തിലായിരുന്നു സുബൈദയെ വീടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തനിച്ച് താമസിക്കുകയായിരുന്നു സുബൈദ. വീടിനു തൊട്ടടുത്തുള്ള ക്വാര്‍ട്ടേഴ്‌സ് നോക്കാനെന്ന വ്യാജേന എത്തിയ പ്രതികള്‍ വെള്ളം ചോദിച്ചാണ് സുബൈദയുടെ വീട്ടില്‍ എത്തിയത്. വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോയ സുബൈദയുടെ മുഖത്ത് ഫോര്‍മിക് ആസിഡ് ബലമായി മണപ്പിക്കുകയും മൂക്കും വായും പൊത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സുബൈദയെ കൊലപ്പെടുത്തിയതിനു ശേഷം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികള്‍ വാടകയ്ക്ക് എടുത്ത കാറും കൊല നടത്തിയ ദിവസം അസീസിന്റെ ഫോണില്‍ വന്ന മൊബൈല്‍ സേവനദാതാവിന്റെ സന്ദേശവുമാണ് പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്
إرسال تعليق