ലോകകപ്പ് ടിക്കറ്റുകൾ വിമാനത്താവളങ്ങളിൽ കിട്ടില്ലെന്ന് ഫിഫ

(www.kl14onlinenews.com)
(15-DEC-2022)

ലോകകപ്പ് ടിക്കറ്റുകൾ വിമാനത്താവളങ്ങളിൽ കിട്ടില്ലെന്ന് ഫിഫ
ദോഹ:രാജ്യത്തെ വിമാനത്താവളങ്ങൾ മുഖേന ഫിഫ മത്സര ടിക്കറ്റുകളുടെ വിൽപനയില്ലെന്ന് ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ. മത്സര ടിക്കറ്റുകളെക്കുറിച്ചള്ള അന്വേഷണങ്ങൾക്കോ ടിക്കറ്റുകൾ വാങ്ങുന്നതിനോ വേണ്ടി ദോഹ, ഹമദ് വിമാനത്താവളങ്ങൾ സന്ദർശിക്കുന്നതിനെതിരെ ലോകകപ്പ് സന്ദർശകർക്ക് അധികൃതർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ഫിഫയുടെ സ്ഥിരീകരിച്ച ടിക്കറ്റുകളില്ലാതെ സ്റ്റേഡിയങ്ങളിലേക്ക് പോകുന്നതിനെതിരെ സ്റ്റേഡിയം അധികൃതരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 64 മത്സരങ്ങളുള്ള ഫിഫ ലോകകപ്പിലെ അവശേഷിക്കുന്ന ലൂസേഴ്സ് ഫൈനൽ, ഫൈനൽ മത്സരങ്ങളുടെ ടിക്കറ്റുകൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ടിക്കറ്റുകൾക്കായി നെട്ടോട്ടമോടുകയാണ് ഫുട്ബോൾ പ്രേമികൾ.

Post a Comment

أحدث أقدم