(www.kl14onlinenews.com)
(16-DEC-2022)
നൂറാം ദിനം പിന്നിട്ട് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര; സംസ്ക്കാര സാഹിതി ഉദുമ നിയോജക മണ്ഡലം കമ്മിറ്റി അന്തേവാസികൾക്ക് പുതുവസ്ത്രം നൽകി
പാക്കം: ഇന്ത്യൻ രാഷ്ട്രീയത്തിലെ സുവർണ്ണ ലിപികളിൽ എഴുതി ചേർത്തു കൊണ്ടിരിക്കുന്ന രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 100-ാം ദിവസം പിന്നിട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച് സംസ്ക്കാര സാഹിതി ഉദുമ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറക്കാപാറ മരിയാ ഭവനിലെ അന്തേവാസികൾക്ക് പുതുവസ്ത്രങ്ങൾ നൽകി.
സംസ്ക്കാര സാഹിതി ജില്ലാ വൈസ് ചെയർമാൻ സുകുമാരൻ പൂച്ചക്കാട് വസ്ത്രങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ബാബു മണിയങ്കാനം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് പാർലിമെന്റ് മണ്ഡലം മുൻ പ്രസിഡണ്ട് സാജിദ് മൗവ്വൽ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം കൺവീനർ ചന്തുകുട്ടി പൊഴുതല, നേതാക്കളായ ശ്രീധരൻ പള്ളം, ശ്രീജ പുരുഷോത്തമൻ, സുന്ദരൻ കുറിച്ചിക്കുന്ന്, ദിവാകരൻ കരിച്ചേരി, മാധവൻ പാക്കം, ബി.ടി.രമേശൻ, മഹേഷ് തച്ചങ്ങാട്, രത്നാകരൻ നമ്പ്യാർ, അമ്പാടി മൂലയടുക്കം,, ഷറഫു മൂപ്പൻ എന്നിവർ സംസാരിച്ചു.
إرسال تعليق