ചന്ദ്രഗിരി ഹയർ സെക്കന്ററി സ്കൂൾ സമഗ്ര വിദ്യാഭ്യാസ പദ്ധതി അവലോകയോഗം ശ്രദ്ധേയമായി

(www.kl14onlinenews.com)
(09-DEC-2022)

ചന്ദ്രഗിരി ഹയർ സെക്കന്ററി സ്കൂൾ സമഗ്ര വിദ്യാഭ്യാസ പദ്ധതി അവലോകയോഗം ശ്രദ്ധേയമായി
കാസർകോട് :
ഡിസംബർ 8-2022 ന് ചന്ദ്രഗിരി ഗവ: സ്കൂളിൽ എസ് എം സി യുടെ ആഭിമുഖ്യത്തിൽ വിളിച്ച് ചേർത്ത "സമഗ്ര വിദ്യാഭ്യാസ പദ്ധതി ഘട്ടം 1 യോഗ നടത്തിപ്പിന്റെ മനോഹാരിതയും, അജണ്ടയിലതിഷ്ഠിതമായ ചർച്ചകൾ കൊണ്ടും ഏറെ ശ്രദ്ധേയമായി. നമ്മുടെ സ്കൂളിൽ അഞ്ചാം ക്ലാസുമുതൽ ഒമ്പതാം ക്ലാസുവരെയുള്ള നൂറിൽ പരം വിദ്യാർത്ഥികൾക്ക് പ്രാഥമിക അക്ഷരജ്ഞാനം പോലും ഇല്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കി വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരേണ്ടതിന്റെ ആവശ്യകത വളരെയേറെ ഗൗരവമായി ചർച്ച ചെയ്യുകയും യുദ്ധകാലാടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, പ്രദേശത്തെ പൗര പ്രമുഖർ , ഡോക്ടർ, എൻ ജീനിയർ , വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരെ ചേർത്ത് പിടിച്ച് നമ്മുടെ സ്കൂളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ കൂട്ടുത്തരവാദിത്വ ത്തോടെ പദ്ധതികൾ ആവിഷ്കരിക്കാൻ പദ്ധതികൾക്ക് രൂപരേഖ തയ്യാറാക്കുകയുണ്ടായി.
1. അക്ഷരാഭ്യാസ പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥിക്കളെ രക്ഷിതാക്കളെ ക്ലാസ് തലത്തിൽ വിളിച്ച് ചേർത്ത് വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധികൾ ബോധ്യപ്പെടുത്തുക.

2 വിദ്യാർത്ഥികളിൽ അക്ഷരാഭ്യാസം ഉറപ്പാക്കുക എന്ന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യ പടിയായി പഠന ക്യാമ്പുകൾ സംഘടിപ്പിക്കുക

3. നിശ്ചിത പദ്ധതി പൂർത്തിയാവുന്ന മുറക്ക് മൂല്യനിർണയം നടത്തി റിസൾട്ട് വിലയിരുത്തി പംനനിലവാരം ഉയരാത്ത വിദ്യാർത്ഥികൾക്ക് റീ-ടീച്ചിംഗ് സംഘടിപ്പിച്ച് പ്രസ്തുത വിദ്യാർത്ഥികളുടെ നിലവാരം ഉയർന്നുവെന്ന് ഉറപ്പാക്കണം.

എസ് എം സി ചെയർമാൻ മുഹമ്മദ് കോളിയടുക്കം അദ്ധ്യക്ഷത വഹിച്ചു പ്രിൻസിപ്പാൾ മാർജി സ്വാഗതമാശംസിച്ചു. സൈഫുദീൻ കെ. മാക്കോട് വിഷയം അവതരിപ്പിച്ചു. കല്ലട്ര മാഹിൻ ഹാജി, ഡോക്ടർ റാഫി , എസ് കെ.മുഹമ്മദ് കുഞ്ഞി എൻജീനിയർ ഹബീബുല്ലാഹ്, അബ്ദുൽ കലാം സഹദുല്ലാഹ്, ഗണേഷൻ അരമങ്ങാ നം, നസീർ കുവ്വത്തൊട്ടി,ഹംസ എം.എം, സുഹൈൽ മാസ്റ്റർ, ഹസ്സൻ കുട്ടി കട്ടക്കാൽ , മുനി കടവത്ത്, സലാം കൈനോത്ത്‌, തോമസ് മാഷ്, റഹ്മാൻ കല്ലട്ര, റഫീഖ്മണിയങ്ങാനം,കെ.വി വിജയൻ,അഷ്‌റഫ്‌ കൈനോത്,ഹനീഫ് ഒരവങ്കര,കുമാരൻ ഉലൂജി, ശശികല,സുലോചന, എന്നിവർ സംബന്ധിച്ചു. സ്കൂൾ എച്. എം ഉഷ. കെ, നന്ദിയും പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post