പ്രധാനമന്ത്രി അഹമ്മദാബാദിൽ: അമ്മയെ കാണാൻ ആശുപത്രിയിലെത്തി

(www.kl14onlinenews.com)
(28-DEC-2022)

പ്രധാനമന്ത്രി അഹമ്മദാബാദിൽ: അമ്മയെ കാണാൻ ആശുപത്രിയിലെത്തി
അഹമ്മദാബാദ്:
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മ ഹീരബെന്നിനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. അഹമ്മദാബാദ് വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി യുഎൻ മേത്ത ആശുപത്രിയിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശത്തിന് മുന്നോടിയായി പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി മോദിയുടെ ഇളയ സഹോദരൻ പ്രഹ്ലാദ് മോദി കർണാടകയിലെ മൈസൂരിൽ വാഹനാപകടത്തിൽപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് ഹീരാബ മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത വരുന്നത്. ഹീരബെന്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post