(www.kl14onlinenews.com)
(11-DEC-2022)
ദോഹ:നിറഞ്ഞ ഗാലറിയുടെ സാന്നിധ്യത്തിലെ ലോകകപ്പ് മത്സരങ്ങൾ അൽ റയാനിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിന് ഇനി ഓർമകളിൽ മാത്രം. ലോകകപ്പ് കഴിഞ്ഞാൽ അധികം താമസിയാതെ എജ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയം വിദ്യാർഥികളുടെ കേന്ദ്രമായി മാറും. ഖത്തർ ഫൗണ്ടേഷന്റെ കീഴിലുള്ള 2 സ്‌കൂളുകളുടെ ആസ്ഥാനം ഇവിടേക്ക് മാറ്റും. വനിതകൾക്കുള്ള കായിക സൗകര്യങ്ങളും സ്റ്റേഡിയത്തിലുണ്ടാകും.
പ്രാദേശിക, രാജ്യാന്തര സമൂഹങ്ങൾക്കുള്ള വിജ്ഞാനത്തിന്റെ ഇടമായി സ്റ്റേഡിയം മാറും. ലോകകപ്പിന് വേണ്ടി നിർമിച്ച സ്റ്റേഡിയം ലോകകപ്പിന് മുൻപായി ഫിഫ ക്ലബ് ലോകകപ്പ്, ഫിഫ അറബ് കപ്പ്, ഖത്തർ സ്റ്റാർസ് ലീഗ്, എഎഫ്‌സി ചാംപ്യൻസ് ലീഗ് തുടങ്ങി പ്രാദേശിക, രാജ്യാന്തര മത്സരങ്ങൾക്കും വേദിയായിരുന്നു.ഗ്രൂപ്പ് ഘട്ടം മുതൽ ക്വാർട്ടർ ഫൈനൽ വരെയുള്ള 8 മത്സരങ്ങൾക്ക് വേദിയൊരുക്കിയ 44,667 സീറ്റുകളുള്ള എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെ ലോകകപ്പ് മത്സരങ്ങൾ അവസാനിച്ചു.
വെള്ളിയാഴ്ച രാത്രിയിൽ ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ ആയിരുന്നു അവസാന ലോകകപ്പ് മത്സരം. ആരാധകരെ മുൾമുനയിൽ നിർത്തിയ പോരാട്ടത്തിനൊടുവിൽ വമ്പൻ ടീം ആയ ബ്രസീലിനെ ലോകകപ്പിൽ നിന്നു പുറത്താക്കിയുള്ള ക്രൊയേഷ്യയുടെ പ്രകടനത്തിലൂടെ അവസാന മത്സരം അവിസ്മരണീയമായി. 8 മത്സരങ്ങളിലായി 3,50,000 ആരാധകരാണ് സ്റ്റേഡിയത്തിലെത്തിയത്. ഇന്നലെ നടന്ന ബ്രസീൽ-ക്രൊയേഷ്യ മത്സരം കണ്ടത് 43,893 പേർ. 8 മത്സരങ്ങളിൽ ഏറ്റവുമധികം ആരാധകരെത്തിയത് മൊറോക്കോയും സ്‌പെയിനും തമ്മിലുള്ള മത്സരം കാണാൻ .44,667 പേർ.
നവംബർ 22ന് ഡെൻമാർക്കും തുനീസിയയും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തോടെയാണ് ഇവിടെ ലോകകപ്പിന് തുടക്കമിട്ടത്. തുടർന്ന് ഉറുഗ്വെ-കൊറിയ, പോളണ്ട്-സൗദി അറേബ്യ, കൊറിയ-ഘാന, തുനീസിയ-ഫ്രാൻസ്, കൊറിയ-പോർച്ചുഗൽ മത്സരങ്ങൾക്കും വേദിയായി.ത്യേക പരിചരണം ആവശ്യമുള്ളവർക്കുള്ള സെൻസറി മുറികളുടെ സേവനം 35 കാണികൾ പ്രയോജനപ്പെടുത്തി.
ലോകകപ്പിന്റെ 8 സ്റ്റേഡിയങ്ങളിൽ അക്‌സസിബിലിറ്റി വൊളന്റിയർമാരുടെ സേവനം ഏറ്റവുമധികമുണ്ടായിരുന്നത് ഇവിടെയാണ്. ഓരോ മത്സരങ്ങളിലെയും 1,000 വൊളന്റിയർമാരിൽ 15 പേർ വീതം അക്‌സസിബിലിറ്റി വൊളന്റിയർമാർ ആയിരുന്നു. പ്രത്യേക പരിചരണം ആവശ്യമുള്ളവർക്ക് സേവനം നൽകാൻ 247 അക്‌സസിബിലിറ്റി വൊളന്റിയർമാർക്കാണ് ഖത്തർ ഫൗണ്ടേഷൻ പരിശീലനം നൽകിയത്.
Post a Comment