സുല്‍ത്താന്‍ ഡയമണ്ട്സ് & ഗോള്‍ഡ് ഡിയർ പാരൻ്റ് ലഹരി വിരുദ്ധ ക്യാമ്പയിൻ ബോവിക്കാനത്തു നടത്തി

(www.kl14onlinenews.com)
(09-DEC-2022)

സുല്‍ത്താന്‍ ഡയമണ്ട്സ് & ഗോള്‍ഡ് ഡിയർ പാരൻ്റ് ലഹരി വിരുദ്ധ ക്യാമ്പയിൻ ബോവിക്കാനത്തു നടത്തി
ബോവിക്കാനം:
കുട്ടികളെ ലഹരിയുടെ ചതിക്കുഴിയില്‍ വീഴാതെ ജീവിത വിജയത്തിലേക്കു നയിക്കുവാന്‍ രക്ഷിതാക്കളെ ശാസ്ത്രീയമായി പ്രാപ്തരാക്കുന്നതിനു വേണ്ടി
സുല്‍ത്താന്‍ ഡയമണ്ട്സ് & ഗോള്‍ഡ് വിവിധ സ്‌കൂളുകളിലെ രക്ഷിതാക്കള്‍ക്ക് വേണ്ടി നടത്തുന്ന 'ഡിയര്‍ പേരന്റ് '
ബോധവല്‍ക്കരണ പരിപാടി ബോവിക്കാനം ഹയർ സെക്കന്ററി സ്കൂളിലെ രക്ഷിതാക്കൾക്കായി ബോവിക്കാനം ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ
സൗപർണ്ണിക ഓഡിറ്ററിയത്തിൽ വെച്ചു നടത്തി.

ഡിസംബർ ഏഴിനു നടന്ന പരിപാടിയുടെ ഉദ്ഘാടനം സബ് ജഡ്ജിയും ജില്ലാ ലീഗൽ സർവീസ് സെക്രട്ടറിയുമായ ബി കരുണാകരൻ നിർവഹിച്ചു.

ലയൻസ് പ്രസിഡന്റ് ബി അഷ്‌റഫ് അധ്യക്ഷനായ പരിപാടിയിൽ ജെ സി ഐ ഇന്റര്‍നാഷണല്‍ ട്രൈനര്‍ വി വേണുഗോപാല്‍ വിഷയം അവതരിപ്പിച്ചു.

ആദൂർ എസ് എച് ഓ എ അനിൽകുമാർ , പി ടി എ പ്രസിഡന്റ് മസൂദ് ബോവിക്കാനം,പ്രിൻസിപ്പൽ മെജോ ജോസഫ്,സുൽത്താൻ ഡയമണ്ട്സ് &ഗോൾഡ്‌ മാനേജർ മാരായ
ബിജു ജോസഫ്, അബ്ദുൾ മജീദ് കെ, ലയൺസ് സെക്രട്ടറി വി എം കൃഷ്ണ പ്രസാദ്എന്നിവർ സംബന്ധിച്ചു


പേരെന്റ്റിംഗ് കൗൺസിലിംഗ്, ചൈൽഡ് സൈക്കോളജി, ഹാപ്പിനെസ്സ് അറ്റ് ഹോം, 
ന്യൂജൻ തെറാപ്പി തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി  സുൽത്താൻ എം ഡി ഡോക്ടർ അബ്ദുൾ റഹൂഫിന്റെ പ്രത്യേക താല്പര്യം അനുസരിച്ചു 
ശാസ്ത്രീയമായി തയ്യാറാക്കിയ  ഡിയർ പാരൻ്റ് 
ക്ലാസുകൾ  സംഘടിപ്പിക്കാൻ താത്പര്യമുള്ള സംഘടനകൾ , സ്ഥാപനങ്ങൾ , സ്കൂൾ അധികൃതർ 
7736014916,04994220064,9048794916,04672200597 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ് .

Post a Comment

Previous Post Next Post