പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ്; സുപ്രീംകോടതിയെ സമീപിച്ച് കെഎസ്ആര്‍ടിസി

(www.kl14onlinenews.com)
(13-DEC-2022)

പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ്; സുപ്രീംകോടതിയെ സമീപിച്ച് കെഎസ്ആര്‍ടിസി
ഡല്‍ഹി: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കെഎസ്ആര്‍ടിസി. പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്ന് അപ്പീലില്‍ പറയുന്നു. വന്‍ വരുമാന നഷ്ടമുണ്ടായെന്നും കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നുണ്ട്.
കെഎസ്ആര്‍ടിസി ബസുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരസ്യം സ്ഥാപിക്കുന്നതെന്ന് പറയുന്ന ഹര്‍ജിയില്‍ മുന്‍ സുപ്രീംകോടതി വിധിയില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേയധായ കേസ് എടുത്തതെന്നും ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനായ ദീപക് പ്രകാശാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടി ഹര്‍ജി നല്‍കിയത്.
സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- പൊതു വാഹനങ്ങളെന്ന വ്യത്യാസമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വടക്കഞ്ചേരിയില്‍ കുട്ടികളുമായി വിനോദയാത്ര പോയ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടമുണ്ടായതിന് പിന്നാലെയായിരുന്നു ഹൈക്കോടതി നടപടി.

Post a Comment

أحدث أقدم