(www.kl14onlinenews.com)
(13-DEC-2022)
തൃക്കരിപ്പൂർ:
മൂന്നരപതിറ്റാണ്ടുകാലമായി മാപ്പിളപ്പാട്ടിന്റെ നിറ സാന്നിധ്യമായ , കോലായയുടെ സ്വന്തം പാട്ടുകാരി സുബൈദ തൃക്കരിപൂരിന് ആൾ കേരള മാപ്പിള സംഗീത അക്കാഡമിയുടെ ഐഷ ബീഗം അവാർഡ്.
ഇശലിന്റെ സർവ്വ സൗന്ദര്യവും തന്റെ ശബ്ദ മാധുരിമയിൽ ആവാഹിച്ച് മാപ്പിള കലാ വേദികളെ സമ്പന്നമാക്കുന്ന സുബൈദ തൃക്കരിപ്പൂരിലെ കളത്തിൽ പുര തറവാട്ടംഗമാണ്.
ഉമ്മ ആമിന പി.കെ. പഴയകാല കൈമുട്ടിപ്പാട്ടുകളുടെ കുല പത്നി . ബാപ്പ ഷെയ്ക്ക് അബ്ദുറഹ്മാൻ .
ഭർത്താവ് ഖമറുദ്ദീന്റെ അകമഴിഞ്ഞ പ്രോത്സാഹനമാണ് തന്റെ ഗാന വീഥികൾക്ക് വഴിത്തോറ്റം നൽകുന്നതെന്ന് ഇപ്പോൾ തൃക്കരിപ്പൂർ പുറവപ്പാടിൽ താമസിക്കുന്ന സുബൈദ തുറന്നു പറയുന്നു.
മക്കൾ : മുഹമ്മദ് ഫാസിൽ , റാസിനി , കമാലിയ
إرسال تعليق