(www.kl14onlinenews.com)
(16-DEC-2022)
ഹസ്രത്ത് എ-ദീദാര്‍; മാലിക് ദീനാര്‍ ഡോക്യുമെന്ററി
കാസര്‍കോട്: ചരിത്ര പ്രസിദ്ധമായ തളങ്കര മാലിക് ദീനാര്‍ പള്ളിയെപ്പറ്റിയും, മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരാറുള്ള ഉറൂസിനെപ്പറ്റിയും ഡോക്യുമെന്ററി നിര്‍മ്മിക്കുന്നു. ഹസ്രത്ത് എ-ദീദാര്‍ ഡോക്യൂമെന്ററിയുടെ സ്വിച്ചോണ്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വ്വഹിച്ചു.
മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.എ.ബഷീര്‍ വോളിബോള്‍, ജന. സെക്രട്ടറി എ.അബ്‌ദുല്‍ റഹ്‌മാന്‍, ട്രഷറര്‍ സത്താര്‍ ഹാജി, കെ.എസ് അന്‍വര്‍ സാദത്ത്, അഷ്‌റഫ് എടനീര്‍ സംബന്ധിച്ചു.
ടി.എ.ഷാഫിയുടെ രചനയില്‍ ഷാഫി എ.നെല്ലിക്കുന്നാണ് ഡോക്യമെന്ററി സംവിധാനം ചെയ്യുന്നത്. നിര്‍മ്മാണം ഗ്രീന്‍ മെലോന്‍.
إرسال تعليق