(www.kl14onlinenews.com)
(08-DEC-2022)
കോഴിക്കോട്:
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെകോഴിക്കോട് ലോഗോ നിയമസഭ മീഡിയ റൂമില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. മന്ത്രി വി ശിവന്‍കുട്ടി മന്ത്രി പി എ മുഹമ്മദ് റിയാസിന് കൈമാറിയാണ് ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചത്. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, കോഴിക്കോട് ജില്ലയിലെ എംഎല്‍എമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു കെ തുടങ്ങിയവരും ലോഗോ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
മേളകളുടെ പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയും, മേളകള്‍ നടക്കുന്ന ജില്ലയുടേതായ പ്രതീകം അനുയോജ്യമാംവണ്ണം ഉള്‍പ്പെടുത്തിയുമാണ് ലോഗോ തയ്യാറാക്കേണ്ടതെന്ന് നിര്‍ദ്ദേശിച്ച് കൊണ്ട് പത്രപരസ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ 26 ലോഗോകളാണ് ലഭിച്ചത്. ആയതില്‍ നിന്നും 61ാമത് കേരള സ്‌കൂള്‍ കലോത്സവത്തിനുള്ള ലോഗോ ആയി തെരഞ്ഞെടുത്തിരിക്കുന്നത് തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ ലോഗോ ആണ്. ഈ വര്‍ഷത്തെ കലോത്സവം കോഴിക്കോട് ജില്ലയിലെ 24 വേദികളിലായിട്ടാണ് നടത്തപ്പെടുന്നത്.
Post a Comment