ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു

(www.kl14onlinenews.com)
(31-DEC-2022)

ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പ അന്തരിച്ചു
വത്തിക്കാൻ: പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചു. അന്ത്യം 95-ാം വയസ്സില്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. 2005 മുതല്‍ 2013 വരെ മാര്‍പാപ്പ ആയിരുന്നു.

ആറ് നൂറ്റാണ്ടിന് ശേഷം പദവി ഒഴിഞ്ഞ ആദ്യത്തെ പോപ്പ് എന്ന സവിശേഷതയും അദ്ദേഹത്തിനുണ്ട്. സഭയുടെ 265-ാം മാര്‍പാപ്പയായിരുന്നു. 2005 ഏപ്രിൽ 19നു നടന്ന പേപ്പൽ കോൺക്ലേവിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25ന് മാർപ്പാപ്പയെന്ന നിലയിൽ ആദ്യ ദിവ്യബലി അർപ്പിച്ചു. അതേ വർഷം മേയ്‌ 7ന്‌ സ്ഥാനമേറ്റു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പക്ക് ജർമൻ, വത്തിക്കാൻ പൗരത്വങ്ങളുണ്ട്.

ജർമ്മനിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒൻപതാമത്തെ മാർപ്പാപ്പ തുടങ്ങിയ സവിശേഷതകളുമുണ്ട്. ജർമ്മൻ, ഇറ്റാലിയൻ, ഫ്രഞ്ച്‌, ഇംഗ്ലീഷ്‌, സ്പാനിഷ്‌, ലത്തീൻ, ഗ്രീക്ക്‌, ഹീബ്രു ഭാഷകൾ വശമുള്ള മാർപ്പാപ്പ പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്‌.
കാലഘട്ടത്തിൻറെ വെല്ലുവിളികൾ നേരിടാൻ അടിസ്ഥാന ക്രൈസ്തവ മൂല്യങ്ങളിലേക്കും പ്രാർത്ഥനയുടെ പാതയിലേക്കും തിരിച്ചുവരണമെന്നാണ് സഭാ തലവനെന്ന നിലയിൽ ആദ്യ വർഷങ്ങളിൽ അദ്ദേഹം കത്തോലിക്കാ സമൂഹത്തെ ഉദ്ബോധിപ്പിച്ചത്.

Post a Comment

أحدث أقدم