ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ ഇന്നറിയാം; ക്രൊയേഷ്യ – മൊറോക്കോ പോരാട്ടം ഇന്ന്

(www.kl14onlinenews.com) (17-DEC-2022)

ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ ഇന്നറിയാം; ക്രൊയേഷ്യ – മൊറോക്കോ പോരാട്ടം ഇന്ന്
ദോഹ:
ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ ഇന്നറിയാം. ലൂസേഴ്‌സ് ഫൈനലില്‍ ക്രൊയേഷ്യ – മൊറോക്കോ പേരാട്ടം ഇന്ന് നടക്കും. രാത്രി 8:30 ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അവസാന മത്സരവും വിജയിച്ച് മടങ്ങുകയാകും രണ്ട് ടീമിന്റെയും ലക്ഷ്യം. മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോഴും തീപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കണം.

സെമിയില്‍ ക്രൊയേഷ്യ അര്‍ജന്റീനയോടും മൊറോക്കോ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനോടുമാണ് തോല്‍വി വഴങ്ങിയത്. ഇന്നത്തെ മത്സരത്തില്‍ വിജയം നേടനായാല്‍ ലോകകപ്പില്‍ മൂന്നാംസ്ഥാനക്കാരാകുന്ന ആദ്യ അഫ്രിക്കന്‍ രാജ്യമെന്ന നേട്ടത്തിലെത്തും മൊറോക്കോ. ഇത്തവണ വമ്പന്‍മാരെ അട്ടിമറിച്ച ആഫ്രിക്കന്‍ പടയെ അനയാസം വീഴ്ത്താന്‍ ക്രൊയേഷ്യക്ക് കഴിയില്ല. ബെല്‍ജിയം, സ്പെയിന്‍, പോര്‍ചുഗല്‍ തുടങ്ങിയ വമ്പന്‍ ടീമുകളെ വിറപ്പിച്ചാണ് ആഫ്രിക്കന്‍ ശക്തി എത്തുന്നത്. ഫ്രാന്‍സിനെതിരെ സെമിയില്‍ തോറ്റെങ്കിലും പൊരുതിയാണ് മൊറോക്കോ വീണത്.

ക്രൊയേഷ്യയെ സംബന്ധിച്ച് ലൂക്ക മോഡ്രിച്ചിന്റെ അവസാന ലോകകപ്പ് മല്‍സരമാണിത്. അതുകൊണ്ട് തന്നെ ജയം തന്നെയാകും പ്രതീക്ഷ. ഖത്തറില്‍ നിന്ന് മൂന്നാം സ്ഥാനക്കാരാകാനും മോഡ്രിച്ചിന്റെയും സംഘത്തിന്റെയും ലക്ഷ്യം. തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ലക്ഷ്യമിട്ടാണ് മോഡ്രിച്ചും സംഘവും മെസ്സിയുടെ അര്‍ജന്റീനയുമായി ഏറ്റുമുട്ടിയത്. എന്നാല്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് അവര്‍ വിജയം ഉറപ്പിച്ചു.

മൊറോക്കോയ്ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ ക്യാപ്റ്റന്‍ ലൂക്കാ മോഡ്രിച്ച് നയിക്കുന്ന മധ്യ നിരയില്‍ തന്നെയാണ് ടീമിന്റെ വിശ്വാസം.ഖത്തര്‍ ലോകകപ്പില്‍ ഇതിന് മുമ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ മത്സരം ഗോള്‍ രഹിതമായിരുന്നു.

Post a Comment

Previous Post Next Post