(www.kl14onlinenews.com)
(17-DEC-2022)
ദോഹ: 11 ലോകകപ്പുകള്‍ നേരില്‍ക്കണ്ട 75കാരനായ ബ്രസീലിയന്‍ ആരാധന് ഗിന്നസ് റെക്കോര്‍ഡ്. ബ്രസീലിലെ സാവോപോളോയില്‍ നിന്നുള്ള ഡാനിയേല്‍ സബ്രൂസിയാണ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. 1978ലെ അര്‍ജന്റീന ലോകകപ്പ് മുതല്‍ ഇപ്പോള്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് വരെ മുടങ്ങാതെ എല്ലാ ലോകകപ്പുകളും നേരില്‍ കണ്ട ആരാധകനാണ് സബ്രൂസി. ബ്രസീലിലെ കാര്‍ണിവല്‍ സമയത്ത് പരമ്പരാഗത സംസ്കാരത്തിന്റെ ഭാഗമായി ധരിക്കാറുള്ള വധുവിന്റെ വസ്ത്രം ധരിച്ചാണ് സബ്രൂസി എല്ലാ ലോകകപ്പുകളും കണ്ടിട്ടുള്ളത് എങ്കിലും ഖത്തറില്‍ മാത്രം അതിന് ചെറിയൊരു വ്യത്യാസമുണ്ടായി. ആതിഥേയ രാജ്യത്തിന്റെ സംസ്കാരത്തിന് അനുസരിച്ച് വസ്ത്രധാരണത്തില്‍ ചെറിയൊരു മാറ്റം സബ്രൂസി വരുത്തി.
നാലു വര്‍ഷത്തിനുശേഷം അമേരിക്കയും കാനഡയും മെക്സിക്കോയും ചേര്‍ന്ന് സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലും പങ്കെടുക്കണമെന്നാണ് സബ്രൂസിയുടെ ആഗ്രഹം. കൂടുതല്‍ പേരെ ലോകകപ്പ് കാണാന്‍ പ്രേരിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഇതുവഴി ഓരോ രാജ്യത്തെയും സംസ്കാരങ്ങളും സാഹചര്യങ്ങളും എല്ലാം മനസിലാക്കാന്‍ അവസരം ലഭിക്കുമെന്നും സബ്രൂസി പറയുന്നു. ഭാവിയില്‍ തന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ധാരാളം പേരുണ്ടാകുമെന്ന് തനിക്ക് ഉറപ്പാണെന്നും സബ്രൂസി പറയുന്നു.
إرسال تعليق