പിണറായി സർക്കാരിനെതിരെ കാസർകോട് മണ്ഡലത്തിൽ കുറ്റ വിചാരണ യാത്ര ജനുവരി 10,11 തീയതികളിൽ

(www.kl14onlinenews.com)
(27-DEC-2022)

പിണറായി സർക്കാരിനെതിരെ
കാസർകോട് മണ്ഡലത്തിൽ കുറ്റ വിചാരണ യാത്ര ജനുവരി 10,11 തീയതികളിൽ
കാസർകോട്: അതി രൂക്ഷമായ വിലക്കയറ്റവും അഴിമതി, സ്വജന പക്ഷപാതം, തൊഴിലില്ലായ്മയും ബന്ധു നിയമനങ്ങളും മുഖമുദ്രയാക്കി 
അധികാരത്തിൽ തുടരുന്ന ഇടത് സർക്കാരിനെതിരെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിക്കുന്ന  പ്രക്ഷോഭത്തിന്റെ ഭാഗമായി 18ന് തിരുവനന്തപുരത്ത് നടത്തുന്ന സേവ് കേരള മാർച്ചിന്റെ പ്രചരണാർത്ഥം കുറ്റവിചാരണയാത്ര നടത്തും.   ജനുവരി 10,11 തീയ്യതികളിൽ കാസർകോട് മണ്ഡലത്തിൽ കുറ്റ വിചാരണ യാത്ര സംഘടിപ്പിക്കാൻ നിയോജകമണ്ഡലം പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.
ജനുവരി മൂന്നിനകം മുനിസിപ്പൽ പഞ്ചായത്ത് കൺവെൻഷനുകൾ വിളിച്ച് ചേർത്ത് സംഘാടക സമിതികൾ രൂപീകരിക്കാനും യോഗം നിർദ്ദേശിച്ചു.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് 
അഷ്റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സിദ്ധീഖ് സന്തോഷ് നഗര്‍ അധ്യക്ഷത വഹിച്ഛു.
ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു.ജില്ല ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് നൂറുദ്ദീന്‍ ബെളിഞ്ചം,നൗഫല്‍ തായല്‍,ജലീല്‍ തുരുത്തി,അര്‍ഷാദ് എതിര്‍ത്തോട്,സി ടി റിയാസ്,എം എ ഖലീല്‍,അജ്മല്‍ തളങ്കര,ഹസീബ് ഷംനാട്,ശിയാബ് പാറക്കെട്ട്,അഷ്ഫാക്ക്,നവാസ് എരിയാല്‍,റഫീഖ് കോളാരി,ഷംസുദ്ധീന്‍ കിന്നിംങ്കാര്‍,സലാം ചെര്‍ക്കള,ഫിറോസ് അടുക്കത്ത്ബയല്‍,അന്‍സാഫ് കുന്നില്‍,ഷറഫുദ്ദീന്‍ ബെവിഞ്ച,സിദ്ധീഖ് ചക്കര,ഹഷിം മഞ്ഞംപാറ,നിസാമുദ്ധീന്‍ കന്നിയപ്പാടി.ഷെരീഫ് പാലടുക്കം.മുജീബ് ലിബാസ്.എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

أحدث أقدم