ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻറെ ടയർ ഊരിതെറിച്ച സംഭവം; 4 ജീവനക്കാർക്ക് സസ്‌പെൻഷൻ

(www.kl14onlinenews.com)
(27-NOV-2022)

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻറെ ടയർ ഊരിതെറിച്ച സംഭവം; 4 ജീവനക്കാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൻറെ ടയർ ഊരിതെറിച്ച സംഭവത്തിൽ നാലു കെഎസ്ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ. പാറശാല ഡിപ്പോ അസി. എൻജിനീയർ എസ്.പി.ശിവൻകുട്ടി, മെക്കാനിക്കുമാരായ സി.ആർ.നിധിൻ, പി.എച്ച്.ഗോപീകൃഷ്ണൻ, ഹരിപ്പാട് ഡിപ്പോയിലെ ചാർജ്മാൻ ആർ. മനോജ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത.

കഴിഞ്ഞ 21ന് എറണാകുളത്ത് നിന്നു തിരുവനന്തപുരം കളിയിക്കവിളയിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിൻറെ മുൻവശത്തെ ടയറുകളാണ് ഊരിതെറിച്ച് പോയത്. അന്വേഷണ വിധേയമായാണ് ജീവനക്കാരുടെ സസ്പെൻഷൻ. ബസിന്റെ മുൻവശത്തെ ഇടതു ചക്രത്തിൽ നിന്നു ശബ്ദം കേൾക്കുന്നുവെന്ന് 18ാം തിയതി തന്നെ ഡ്രൈവർ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ പരാതി പരിഹരിക്കുന്നതിന് പാറശാലയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മെക്കാനിക്കുമാരെ ഏൽപിച്ചെങ്കിലും അവർ വീഴ്ച വരുത്തിയെന്നാണു കണ്ടെത്തൽ. അസി.ഡിപ്പോ എൻജിനീയർ ശിവൻകുട്ടി കഴിഞ്ഞ ഒരുമാസമായി ഒരു ബസ് പോലും സൂപ്പർവൈസ് ചെയ്തില്ലെന്നും കണ്ടെത്തി. ബസ് കരുവാറ്റയിൽ ബ്രേക്ക് ഡൗൺ ആയപ്പോൾ ഹരിപ്പാട് ഡിപ്പോയിലെ ചാർജ്മാൻ ആർ.മനോജ് ശരിയായ പരിശോധന നടത്തിയില്ലെന്നും റിപോർട്ടിൽ പറയുന്നു.

Post a Comment

أحدث أقدم