ഖത്തറിന് അധിക പിന്തുണ; മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അഭിനന്ദനം

(www.kl14onlinenews.com)
(21-NOV-2022)

ഖത്തറിന് അധിക പിന്തുണ; മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അഭിനന്ദനം
ദോഹ:ഖത്തറിനു സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അഭിനന്ദനം. ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് നന്ദി അറിയിച്ചുകൊണ്ട് കിരീടാവകാശി സന്ദേശം അയച്ചു.
എനിക്കും എന്റെ കൂടെയുള്ള പ്രതിനിധികള്‍ക്കും ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് ഖത്തര്‍ വിടുന്നത്. അഗാധമായ നന്ദിയും അഭിനന്ദനവും അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഫിഫ ലോകകപ്പിന്റെ വിജയകരമായ ഉദ്ഘാടന ചടങ്ങിനെ അഭിനന്ദിക്കുന്നു എന്ന് കിരീടാവകാശി പറഞ്ഞു.

ലോകകപ്പിന്ഖത്തറിന് അധിക പിന്തുണ; ആതിഥേയത്വം വഹിക്കാന്‍ ഖത്തറിന് ആവശ്യമായ അധിക പിന്തുണയും സൗകര്യങ്ങളും നല്‍കണമെന്നു നേരത്തെ കിരീടാവകാശി എല്ലാ സൗദി മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഖത്തര്‍ അമീറിന് ആരോഗ്യവും സന്തോഷവും ആശംസിച്ചു മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഖത്തര്‍ ജനതക്ക് കൂടുതല്‍ പുരോഗതിയും സമൃദ്ധിയും നേര്‍ന്നു.

ലോകകപ്പ് ഖത്തറിന് പൂർണ്ണ പിന്തുണയുമായി സൗദി അറേബ്യ

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് സൗദി അറേബ്യ. ഖത്തർ ലോകകപ്പിന് എല്ലാവിധ പിന്തുണയും നൽകാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും നിര്‍ദേശിച്ചതായി സൗദി കായിക മന്ത്രാലയം അറിയിച്ചു. ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഖത്തറിനെതിരെ വിദ്വേഷ പ്രസ്താവനകളും ആരോപണങ്ങളും ഉയരുന്ന പശ്ചാത്തലത്തിലാണ് പിന്തുണയുമായി സൗദി രംഗത്തു വരുന്നത്.

സൗദി നിയമമന്ത്രാലയം ഡിജിറ്റല്‍ സേവനങ്ങളില്‍ മുന്‍നിരയില്‍ ഖത്തറിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയാണെന്ന് സൗദി വ്യക്തമാക്കി. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും മന്ത്രാലങ്ങളോടും സര്‍ക്കാര്‍ ഏജന്‍സികളോടും ഖത്തറിന് പിന്തുണ നല്‍കാനാണ് കിരീടാവകാശി ബിന്‍ സല്‍മാന്‍ നിര്‍ദേശിച്ചത്. നിര്‍ദേശം സംബന്ധിച്ച് നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കായികമന്ത്രി അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍ അറിയിച്ചു.

ലോകകപ്പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സൗദി കിരീടാവകാശി ഖത്തറിലെത്തിയിരുന്നു. മന്ത്രിമാരും ഉദ്യോഗസ്ഥരുമടക്കമുള്ള വന്‍ സംഘത്തോടൊപ്പമാണ് ബിന്‍ സല്‍മാന്‍ ഖത്തറിലെത്തിയത്. ആഭ്യന്തര, വിദേശകാര്യ, വ്യാപാര, നിക്ഷേപ വകുപ്പുമന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമുള്‍പ്പടെയുള്ള ഉന്നതതല ഉദ്യോഗസ്ഥരാണ് സൗദി കിരീടാവകാശിയോടൊപ്പം ഖത്തറിലെത്തിയത്..

Post a Comment

أحدث أقدم