ലോകകപ്പ് മത്സരം കാണുന്നതിനിടെ പ്രവാസിക്ക് സ്വപ്‌നനേട്ടം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ടു കോടി സമ്മാനം

(www.kl14onlinenews.com)
(25-NOV-2022)

ലോകകപ്പ് മത്സരം കാണുന്നതിനിടെ പ്രവാസിക്ക് സ്വപ്‌നനേട്ടം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ടു കോടി സമ്മാനം
അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ അബുദാബി ബിഗ് ടിക്കറ്റിന്റെ നവംബര്‍ മാസത്തിലെ മൂന്നാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ ഹരി ജയറാം. ഖത്തറില്‍ ഫിഫ ലോകകപ്പ് മത്സരം കാണുന്നതിനിടെയാണ് ഈ മാസം ബിഗ് ടിക്കറ്റിലൂടെ മില്യനയറാകുന്ന ആറുപേരില്‍ ഒരാളാണ് താനെന്ന് ഹരി അറിയുന്നത്. ഭാഗ്യം തന്നെ തുണച്ച വിവരം അദ്ദേഹത്തിന് വിശ്വസിക്കാനായില്ല.

ദുബൈയില്‍ താമസിക്കുന്ന ഹരി കഴിഞ്ഞ എട്ടു വര്‍ഷമായി യുഎഇയിലുണ്ട്. ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം. സുഹൃത്തുക്കളില്‍ നിന്ന് ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞ അദ്ദേഹം രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി ബിഗ് ടിക്കറ്റ് വാങ്ങി വരികയാണ്. സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ചപ്പോള്‍ ഹരിക്ക് സന്തോഷം അടക്കാനായില്ല. 30 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

Hotel manager wins AED 1 million with Big Ticket

നവംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റ് വാങ്ങുന്നവരുടെ ടിക്കറ്റുകള്‍ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും. എല്ലാ ആഴ്ചയിലും വിജയികള്‍ക്ക് ഒരു മില്യന്‍ ദിര്‍ഹമാണ് സമ്മാനമായി ലഭിക്കുക. പ്രൊമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഡിസംബര്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിലൂടെ 30 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനും അവസരമുണ്ട്. ഓണ്‍ലൈന്‍ വഴിയോ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലെ കൗണ്ടറുകള്‍ വഴിയോ നവംബര്‍ 30 വരെ ടിക്കറ്റ് വാങ്ങാനുള്ള സമയമുണ്ട്. ബിഗ് ടിക്കറ്റിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും വെബ്‌സൈറ്റും സന്ദര്‍ശിക്കുക.

ഓരോ ആഴ്ചയും 10 ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കുന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളുടെ വിശദ വിവരങ്ങള്‍ ഇങ്ങനെ...

പ്രൊമോഷന്‍ 1: നവംബര്‍ 1 - 9, നറുക്കെടുപ്പ് തീയതി - നവംബര്‍ 10 (വ്യാഴാഴ്ച)
പ്രൊമോഷന്‍ 2: നവംബര്‍ 10 - 16, നറുക്കെടുപ്പ് തീയതി - നവംബര്‍ 17 (വ്യാഴാഴ്ച)
പ്രൊമോഷന്‍ 3: നവംബര്‍ 17 - 23, നറുക്കെടുപ്പ് തീയതി - നവംബര്‍ 24 (വ്യാഴാഴ്ച)
പ്രൊമോഷന്‍ 4: നവംബര്‍ 24 - 30, നറുക്കെടുപ്പ് തീയതി - ഡിസംബര്‍ 1  (വ്യാഴാഴ്ച)

പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല

Post a Comment

Previous Post Next Post