വെബ്സൈറ്റുകളിലെ വ്യാജ റിവ്യൂകള്‍ തടയാൻ മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്രം

(www.kl14onlinenews.com)
(22-NOV-2022)

വെബ്സൈറ്റുകളിലെ വ്യാജ റിവ്യൂകള്‍ തടയാൻ മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്രം
ഡൽഹി:
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ വ്യാജ റിവ്യൂകള്‍ തടയുന്നതിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ‘ഇന്ത്യൻ സ്റ്റാൻഡേർഡ് (ഐഎസ്) 19000:2022’ എന്ന ചട്ടക്കൂട് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡാണ് തയാറാക്കിയത്. നവംബർ 25 മുതൽ ഇത് പ്രാബല്യത്തിൽ വരും.ഉപഭോക്തൃ അവലോകനങ്ങൾ പ്രസിദ്ധീകരിക്കുന്ന എല്ലാ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കും മാനദണ്ഡങ്ങൾ ബാധകമാകുമെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിങ് അറിയിച്ചു.

“ഇ-കൊമേഴ്‌സില്‍ റിവ്യൂകള്‍ നിർണായക പങ്ക് വഹിക്കുന്നു. പ്രധാനമായും ഇത് മൂന്ന് വിഭാഗങ്ങളെയാണ് ബാധിക്കുന്നത്. വിനോദസഞ്ചാരം – യാത്ര, ഭക്ഷണശാലകള്‍, ഉപഭോക്തൃ വസ്തുക്കള്‍,” അദ്ദേഹം പറഞ്ഞു .“റിവ്യൂകള്‍ സംബന്ധിച്ച് ഞങ്ങള്‍ക്ക് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. ഞങ്ങൾക്ക് മാത്രമല്ല, ലോകമെമ്പാടും, വ്യാജ റിവ്യൂകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രാജ്യങ്ങൾ പാടുപെടുകയാണ്. ഇ-കൊമേഴ്‌സ് കൂടുതൽ കൂടുതൽ ജനപ്രിയവുമാകുന്ന എല്ലാ രാജ്യങ്ങളും നിയമങ്ങൾ ഉണ്ടാക്കുന്നുണ്ട്.എന്നാൽ ഒരു മാനദണ്ഡം ഉണ്ടാക്കുന്ന ആദ്യത്തെ രാജ്യം ഇന്ത്യയാണ്,” രോഹിത് കുമാര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post