മൂന്നു വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു; ഇന്ത്യക്കാരിക്ക് രണ്ടു കോടിയുടെ അപ്രതീക്ഷിത സമ്മാനം

(www.kl14onlinenews.com)
(22-NOV-2022)

മൂന്നു വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു; ഇന്ത്യക്കാരിക്ക് രണ്ടു കോടിയുടെ അപ്രതീക്ഷിത സമ്മാനം
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ നംവബര്‍ മാസത്തിലെ രണ്ടാമച്ചെ പ്രതിവാര ഇ-നറുക്കെടുപ്പ് വിജയിയായി ഇന്ത്യയില്‍ നിന്നുള്ള വര്‍ഷ ഗുന്ദ. ഒരു മില്യന്‍ ദിര്‍ഹം (രണ്ടു കോടി ഇന്ത്യന്‍ രൂപ) ആണ് വര്‍ഷ സ്വന്തമാക്കിയത്. എല്ലാ ആഴ്ചയിലെയും ഇ-നറുക്കെടുപ്പുകളിലൂടെ ബിഗ് ടിക്കറ്റ് ഭാഗ്യശാലികള്‍ക്ക് ഒരു മില്യന്‍ ദിര്‍ഹം സമ്മാനമായി നല്‍കാറുണ്ട്. ഇത്തവണ വര്‍ഷയാണ് അതിന് അര്‍ഹയായത്. മറ്റ് ഉപഭോക്താക്കളെ പോലെ തന്നെ വര്‍ഷയും പ്രൊമോഷന്‍ കാലയളവിലാണ് ടിക്കറ്റ് വാങ്ങിയത്. ഡിസംബര്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിലൂടെ 30 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനുള്ള അവസരം കൂടി വര്‍ഷയ്ക്ക് ലഭിച്ചിരിക്കുകയാണ്.

A female won AED 1 million in big tickets weekly draw

സോഷ്യല്‍ മീഡിയ വഴി ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞ വര്‍ഷ ടിക്കറ്റ് വാങ്ങാന്‍ തീരുമാനിക്കുകയും കഴിഞ്ഞ മൂന്നു വര്‍ഷമായി ഭര്‍ത്താവുമായി ചേര്‍ന്ന് ബിഗ് ടിക്കറ്റ് വാങ്ങിവരികയുമാണ്. യുഎഇയിലാണ് ജോലി ആവശ്യത്തിനായി വര്‍ഷയുടെ ഭര്‍ത്താവ് താമസിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് വര്‍ഷ തിരികെ ഇന്ത്യയിലേക്ക് മടങ്ങി. സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ആദ്യം വിളിച്ചപ്പോള്‍ വര്‍ഷ ഒരു സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയതായിരുന്നു. എന്നാല്‍ ജീവിതം മാറ്റിമറിക്കുന്ന ആ സര്‍പ്രൈസ് കോള്‍ എടുക്കാന്‍ വര്‍ഷയ്ക്ക് സാധിച്ചില്ല. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം, വര്‍ഷ വിജയിച്ചതായി സോഷ്യല്‍ മീഡിയ വഴി അറിഞ്ഞ ഇവരുടെ ഭര്‍ത്താവ് ഇമെയില്‍ വഴി ബിഗ് ടിക്കറ്റ് അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. വര്‍ഷങ്ങളുടെ ശ്രമത്തിന് ശേഷം വിജയിച്ചതറിഞ്ഞ് വര്‍ഷയ്ക്ക് സന്തോഷം അടക്കാനായില്ല. സമ്മാനത്തുക കൊണ്ട് എന്തു ചെയ്യണമെന്ന് അവര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒരു ദിവസം ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനാകുമെന്ന വിശ്വാസത്തില്‍ ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നത് തുടരാനാണ് വര്‍ഷയുടെ തീരുമാനം.

നവംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റ് വാങ്ങുന്നവരുടെ ടിക്കറ്റുകള്‍ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും. എല്ലാ ആഴ്ചയിലും വിജയികള്‍ക്ക് ഒരു മില്യന്‍ ദിര്‍ഹമാണ് സമ്മാനമായി ലഭിക്കുക. പ്രൊമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ഡിസംബര്‍ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിലൂടെ 30 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനും അവസരമുണ്ട്. ഓണ്‍ലൈന്‍ വഴിയോ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലെ കൗണ്ടറുകള്‍ വഴിയോ നവംബര്‍ 30 വരെ ടിക്കറ്റ് വാങ്ങാനുള്ള സമയമുണ്ട്. ബിഗ് ടിക്കറ്റിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും വെബ്‌സൈറ്റും സന്ദര്‍ശിക്കുക.

ഓരോ ആഴ്ചയും 10 ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കുന്ന പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളുടെ വിശദ വിവരങ്ങള്‍ ഇങ്ങനെ...

പ്രൊമോഷന്‍ 1: നവംബര്‍ 1 - 9, നറുക്കെടുപ്പ് തീയതി - നവംബര്‍ 10 (വ്യാഴാഴ്ച)
പ്രൊമോഷന്‍ 2: നവംബര്‍ 10 - 16, നറുക്കെടുപ്പ് തീയതി - നവംബര്‍ 17 (വ്യാഴാഴ്ച)
പ്രൊമോഷന്‍ 3: നവംബര്‍ 17 - 23, നറുക്കെടുപ്പ് തീയതി - നവംബര്‍ 24 (വ്യാഴാഴ്ച)
പ്രൊമോഷന്‍ 4: നവംബര്‍ 24 - 30, നറുക്കെടുപ്പ് തീയതി - ഡിസംബര്‍ 1  (വ്യാഴാഴ്ച)
പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

Post a Comment

Previous Post Next Post