മാക്കോട് മദ്രസ്സ മദർ പിടി എ റുക്സാന കരീം ചെയർ പേഴ്ണൻ, ഹവ്വ തസ്നിം ജ:കൺവീനർ

(www.kl14onlinenews.com)
(20-NOV-2022)

മാക്കോട് മദ്രസ്സ മദർ പിടി എ
റുക്സാന കരീം ചെയർ പേഴ്ണൻ, ഹവ്വ തസ്നിം ജ:കൺവീനർ
മേൽപറമ്പ: മാക്കോട് നജാതുൽ ഇസ്ലാം മദ്രസ്സയിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനും, കുട്ടികളെ അച്ചടക്കത്തിലും സംസ്കാരികമായി ഉയർത്തി കൊണ്ട് വരുന്നതിനെ കുറിച്ച് ആലോചിക്കാൻ ചേർന്ന പിടി എ യോഗത്തിൽ വെച്ച് റുക്സാന കരീം, ചെയർപെഴ്നായും, ഹവ്വ തസ്നിയെ ജനറൽ കൺവീനറുമായി തിരഞ്ഞടുത്തു.
വർത്തമാന കാലത്ത് വിദ്യാർത്ഥികളുടെ സ്വഭാവ വൈകല്യങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിൽ രക്ഷിതാക്കൾക്ക് കഴിയുന്നത് പോലെ മറ്റൊരു ഏജൻസിക്കും കഴിയില്ല എന്ന ഉത്തമ ബോധ്യത്തോടെ സസൂക്ഷ്മം കുട്ടികളെ ശ്രദ്ധിക്കുകയും, വീട്ടിലെ കുടുംബാന്തരീക്ഷം സഹൃദപരമായി തീർക്കുകയും ചെയ്താൽ ഒരു പരിതിവരെ കുട്ടികൾ വഴി തെറ്റി പോകുന്നതിൽ നിന്നും പിടിച്ച് നിർത്താനാവുമെന്നും, കുടുംബാന്തരീക്ഷങ്ങിലെ അസ്വസ്ഥതകളാണ് പലപ്പോഴും കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിക്കുന്നതെന്നും ബി.എം. മൊയ്തു സഅദി അഭിപ്രായപ്പെട്ടു.

കുട്ടികളെ ബോധവത്കരണം നടത്തുന്നതിലധികം മാതാപിതാക്കളെയാണ് കൂടുതൽ ബോധവത്കരണം നടത്തേണ്ടതെന്ന പൊതു അഭിപ്രായം യോഗത്തിൽ ഉയർന്നുവരികയും, എല്ലാ മാസ അവസാന ശനിയാഴ്കളിലും കുടുംബ സദസ്സ് സംഘടിപ്പിക്കാനും വനിതകളെ കൊണ്ട് തന്നെ മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
സൈഫുദീൻ കെ. മാക്കോട് ഉദ്ഘാടനം ചെയ്തു. മുജ്ത്തബ സഅദി സ്വാഗത മാശംസിച്ചു. ഖലീൽ മാക്കോട്, സിദ്ധീക്ക് ബിൻ റസ്സാക്ക് ഹാജി, ശെരീഫ് വീനസ്, ശെരീഫ് കുന്നരിയത്ത് അസൈനാർ കുന്നരിയത്ത് ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.
മദർ പിടിഎ യോഗത്തിൽ കമറുന്നീസ, താഹിറ, ഫസീല, ആയിഷ, ഹാജിറ , ശെരിഫ എൻ.എ., ഹാരിഷ കെ.എച്ച്, നുസൈബ , മിസിരിയ, ഷബീബ, മെഹറുന്നീസ മിസ്രിയ, കൗലത്ത്, ഫാത്തിമ, ഫാത്തിമ മുഹമ്മദ്, സൈഫാന, റുക്കിയ , ആശിഫ , സീനത്ത്, സുഹറാബി, എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم