ഭരണഘടനാ ദിനം: പ്രധാനമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഒരേ വേദിയിൽ

(www.kl14onlinenews.com)
(26-NOV-2022)

ഭരണഘടനാ ദിനം: പ്രധാനമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഒരേ വേദിയിൽ

ഡൽഹി: രാജ്യം ഇന്ന് ഭരണഘടന ദിനമായി ആചരിക്കും. രാജ്യത്തെ വിവിധയിടങ്ങളിൽ ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ നടക്കും. സുപ്രിം കോടതിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷത വഹിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ഒന്നിച്ച് എത്തുന്ന ആദ്യ പൊതുപരിപാടി കൂടിയാണിത്. നേരത്തെ ഡിവൈ ചന്ദ്രചൂഡിൻ്റെ സത്യപ്രതിഞ്ജാ ചടങ്ങിൽ മോദി പങ്കെടുക്കാതെ ഇരുന്നത് വലിയ ചർച്ചയായിരുന്നു. കൊളിജീയത്തെ ചൊല്ലി സർക്കാരും സുപ്രീം കോടതിയും തമ്മിൽ തർക്കം നിലനിൽക്കെ കൂടിയാണ് ഇരുവരും ഒന്നിച്ച് എത്തുന്നത്. വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു പങ്കെടുക്കും.

Post a Comment

أحدث أقدم