കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ശ്രമം; മുഖ്യമന്ത്രി

(www.kl14onlinenews.com)
(08-NOV-2022)

കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് അട്ടിമറിക്കാൻ കേന്ദ്രസർക്കാർ ശ്രമം; മുഖ്യമന്ത്രി
തിരുവനന്തപുരം :
ആരിഫ് മുഹമ്മദ് ഖാനും (Governor arif mohammad khan) കേന്ദ്ര സര്‍ക്കാരിനുമെതിരെ (central govt) രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi vijayan). ഭരണഘടനക്കും ജനാധിപത്യത്തിന് നേരെ കടന്നുകയറ്റമാണ് നടക്കുന്നതെന്നും കുതിരകച്ചവടം നടക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കുതിരക്കച്ചവടം എന്നൊന്നും ഇപ്പോള്‍ പറയാനാകില്ലെന്നും വില വല്ലാതെ ഉയര്‍ന്നെന്നും മുഖ്യമന്ത്രി പരിഹസിച്ചു.ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

രാജ്യത്തിന്റെ മര്‍മ്മ പ്രധാന സ്ഥലങ്ങളില്‍ പോലും സ്വകാര്യവത്ക്കരണമാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടി അര്‍ഹതപ്പെട്ട പൊതുമേഖല സ്ഥാപനങ്ങള്‍ കേന്ദ്രം വില്‍ക്കുന്നു. സ്വകാര്യ മേഖലയില്‍ സാമൂഹിക നീതിയും സംവരണവും നിഷേധിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി കേന്ദ്രത്തെ കുറ്റപ്പെടുത്തു. കേന്ദ്രം വില്‍ക്കാന്‍ വച്ച രണ്ട് സ്ഥാപനങ്ങള്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ മാതൃക പരമായി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. സംസ്ഥാന ഏറ്റെടുക്കാന്‍ തയ്യാറായ ചില സ്ഥാപനങ്ങളെ കേന്ദ്രം തടയുന്നുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.കേരളത്തിന്റെ ബദലുകള്‍ ചിലരെ അസ്വസ്ഥരാക്കുന്നുണ്ട്. അതുകൊണ്ടാണ് കേരളത്തെ ഇകഴ്ത്തി കാണിക്കാന്‍ ചിലര്‍ മുന്നിട്ടിറങ്ങിയിരിക്കുത്. ചരിത്രത്തില്‍ നിന്നും സ്വാതന്ത്യസമര സേനാനികളെ മാറ്റുന്നുവെന്നും മാപ്പെഴുതി കൊടുത്ത് ബ്രിട്ടീഷുകാരുടെ കാല്‍കീഴില്‍ ജീവിച്ചവരെ ധീര രാജ്യ സ്‌നേഹികള്‍ ആക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

Post a Comment

Previous Post Next Post