(www.kl14onlinenews.com)
(09-NOV-2022)
കാസർകോട് : കാസർഗോഡ് ഗവൺമെൻറ് കോളേജ് എൻഎസ്എസ് യൂണിറ്റ് ആൻറി റാഗ്ഗിങ് ക്ലാസ്സ് സംഘടിപ്പിച്ചു. ക്യാമ്പസിലേക്ക് കടന്നുവന്ന പുതിയ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചത്. പ്രോഗ്രാം ഓഫീസറായ ഡോ ആശലത സി കെയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ആസിഫ് ഇക്ബാൽ കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കാസർഗോഡ് ടൗൺ ഇൻസ്പെക്ടർ ഓഫ് പോലീസ് അജിത് കുമാർ പി യുടെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. റാഗ്ഗിങ് കുറ്റകൃത്യത്തിന് എതിരായ നിയമങ്ങളെപറ്റിയും വിദ്യാർത്ഥികളുടെ അവകാശങ്ങളെ പറ്റിയും ക്ലാസ്സിൽ ചർച്ച ചെയ്തു. വളണ്ടിയർ സെക്രട്ടറിയായ അഞ്ജന എം ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. വളണ്ടിയർ സെക്രട്ടറിമാരായ മേഘ, വൈശാഖ് എ, കിരൺ കുമാർ പി, വൈഷ്ണവി വി, പ്രസാദ് ബി എന്നിർ പരിപാടിക്ക് നേതൃത്വം നൽകി.
إرسال تعليق