(www.kl14onlinenews.com)
(28-NOV-2022)
സിൽവർ ലൈൻ നടപടികൾ പൂർണമായി മരവിപ്പിച്ച് സർക്കാർ; ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ മടക്കി വിളിച്ചു
തിരുവനന്തപുരം: കെ റെയിലിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച നടപടികൾ പൂർണമായി നിർത്തിയതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന ഇരുന്നൂറോളം ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പിലേക്ക് തിരികെ വിളിക്കാനുള്ള ഉത്തരവ് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവായാണ് പുറത്തിറക്കിയത്.
സാമൂഹികാഘാത പഠനത്തിനുള്ള പുനർവിജ്ഞാപനവും പദ്ധതിക്ക് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അന്തിമാനുമതി ലഭിച്ച ശേഷം മാത്രമേ ഉണ്ടാവൂ. അതിന് ശേഷം ഭൂമി ഏറ്റെടുക്കുന്ന പ്രത്യേക സംഘങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചാൽ മതിയെന്ന തീരുമാനമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
തിരികെ വിളിക്കുന്ന ഉദ്യോഗസ്ഥരെ അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കേണ്ട സർക്കാറിന്‍റെ മറ്റ് പദ്ധതികളിലേക്ക് പുനർവിന്യസിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
إرسال تعليق