'ഡിയർ പാരൻ്റ്' കുട്ടികൾക്കൊരു കരുതൽ; ലഹരി വിരുദ്ധ പ്രൊജക്ടുമായി സുൽത്താൻ ഡയമണ്ട്സ് & ഗോൾഡ്

(www.kl14onlinenews.com)
(23-NOV-2022)

'ഡിയർ പാരൻ്റ്'
കുട്ടികൾക്കൊരു കരുതൽ;
ലഹരി വിരുദ്ധ പ്രൊജക്ടുമായി സുൽത്താൻ ഡയമണ്ട്സ് & ഗോൾഡ്
കാസർകോട് :
സ്കൂൾ വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ,നമ്മുടെ കുട്ടികളെ ലഹരിയുടെ ചതി കുഴിയിൽ വീഴാതെ ജീവിത വിജയത്തിലേക്കു നയിക്കാൻ രക്ഷകർത്താക്കളെ ശാസ്ത്രീയമായി പ്രാപ്തരാക്കുന്ന ഡിയർ പാരൻ്റ്- കുട്ടികൾക്കൊരു കരുതൽ പദ്ധതി സുൽത്താൻ ഗോൾഡ് നടപ്പാക്കുന്നു .

മുപ്പതാം വാർഷികം ആഘോഷിക്കുന്ന സ്ഥാപനത്തിൻ്റെ കോർപറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റി പ്രോജക്ടുകളുടെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് .

ഇതിൻ്റെ ഭാഗമായി ജില്ലയിലെ സ്കൂളുകളിൽ രക്ഷാകർത്താക്കൾക്കായി കൗൺസലിംഗ് ക്ലാസുകൾ സംഘടിപ്പിക്കുന്നു .

പദ്ധതിയുടെ ഉദ്ഘാടനം നവംബർ 26 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് പെർഡാല നവജീവന ഹയർ സെക്കൻററി സ്കൂളിൽ എൻ എ നെല്ലിക്കുന്ന് എം എൽ എ നിർവ്വഹിക്കും .

നാർക്കോടിക് സെൽ ഡിവൈഎസ്പി മാത്യൂ എം എ മുഖ്യാതിഥിയും , സുൽത്താൻ ഗോൾഡ് മാനേജിംഗ് ഡയരക്ടർ ഡോ അബ്ദുൾ റൗഫ്, ബധിയടുക പോലീസ് സ്റ്റേഷൻ എസ് എച് ഓ കെ പി വിനോദ് കുമാർ
എന്നിവർ അതിഥികളായും പങ്കെടുക്കും .

കഴിഞ്ഞ പത്തു വർഷമായി സുൽത്താൻ സ്കൂളുകളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു .

ജേസീസ് രാജ്യാന്തര പരിശീലകൻ വി വേണുഗോപാലാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത് .

പേരൻ്റിങ് കൗൺസിലിംഗ്, ചൈൽഡ് സൈക്കോളജി, ഹാപ്പിനെസ്സ് ഇൻ ഹോം,
ന്യൂജൻ തെറാപ്പി തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി സുൽത്താൻ എം ഡി ഡോക്ടർ അബ്ദുൾ റഹൂഫിന്റെ പ്രേത്യേക താല്പര്യം അനുസരിച്ചു ശാസ്ത്രീയമായി തയ്യാറാക്കിയ  ഡിയർ പാരൻ്റ് 2.0  
ക്ലാസുകൾ  സംഘടിപ്പിക്കാൻ താത്പര്യമുള്ള സംഘടനകൾ , സ്ഥാപനങ്ങൾ , സ്കൂൾ അധികൃതർ 
9495916916 , 04994220064 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ് .

സുൽത്താൻ ഡയമണ്ട്സ് &  ഗോൾഡ് സ്ഥാപകനായ T.Mകുഞ്ഞഹ്ഹമ്മദ്ദ് ഹാജിയുടെ പേരിലുള്ള  സുൽത്താൻ കുഞ്ഞഹ്ഹമ്മദ്ദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആണ് ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നത് .


കോർപറേറ്റ്  സോഷ്യൽ റെസ്പോൺസബിലിറ്റിയുടെ ഭാഗമായീ ഒട്ടനവധി പദ്ധതികൾ സുൽത്താൻ കാസറഗോഡ് ചെയ്യുന്നുണ്ട്.

 സർക്കാർ ആശുപത്രിയിലേക്ക്  ഒരു ഡയലിസിസ് മെഷീൻ ട്രസ്റ്റ് അനുവദിച്ചിട്ടുണ്ട് .


രണ്ടായിരത്തി പത്തിൽ  ഏകദേശം പത്തു ലക്ഷം രൂപ ചിലവ് ചെയ്തു കാസറഗോട്ടെ ആദ്യത്തെ 
ഓട്ടോമെറ്റെഡ് ട്രാഫിക് സിഗ്നൽ സംവിധാനം പ്രെസ്സ് ക്ലബ് ജംഗ്ഷനിൽ സ്ഥാപിച്ചു ,

2 വർഷങ്ങൾക്ക് മുൻപ്  അഞ്ചു ലക്ഷം രൂപ ചിലവ് ചെയ്തു ടൈമർ സിസ്റ്റം കൂടി ഉൾപെടുത്തി സിഗ്നൽ ലൈറ്റ് പൂർണമായും  നവീകരിച്ചു.

എല്ലാ വർഷവും അതിന്റെ പരിപാലനത്തിനായി ഏകദേശം  3 ലക്ഷം രൂപ ചിലവായിക്കുന്നു.

കഴിഞ്ഞ മാസം എം ജി റോഡിൽ പൊതു ജനങ്ങൾക്കായി സൗജന്യ കുടിവെള്ള സംവിധാനം സ്ഥാപിച്ചു

അനാഥാലയങ്ങൾക്കു സാമ്പത്തിക സഹായം, നിർധനരായ പെൺകുട്ടികളുടെ വിവാഹത്തിനുള്ള സഹായം,  നിർധനരായ രോഗികൾക്കു ചികിത്സ സഹായം, ബ്ലഡ്‌ ഡോനേഷൻ ക്യാമ്പുകൾ,തുടങ്ങി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സുൽത്താൻ നടപ്പിലാക്കി വരുന്നു

1992 ൽ പ്രവർത്തനം ആരംഭിച്ച സുൽത്താൻ ഗ്രൂപ്പിന് ഇന്ന് കേരളത്തിലും കർണാടകയിലുമായീ 9 ജ്വലറി ഷോപ്പും 3 വാച്ച് സ്റ്റോറുകളും ഉണ്ട്.


പത്രസമ്മേളനത്തിൽ സുൽത്താൻ ഗ്രൂപ്പ് ജനറൽ മാനേജർ എ കെ ഉണ്ണിത്താൻ, കാസറഗോഡ് ബ്രാഞ്ച് ഹെഡ് അഷ്‌റഫ് അലി മൂസ,ബ്രാഞ്ച് മാനേജർ മുബീൻ ഹൈദർ , 
ട്രെയിനർ  വി വേണുഗോപാൽ,കാഞ്ഞങ്ങാട് സുൽത്താൻ മാർക്കറ്റിംഗ് മാനേജർ ബിജു ജോസഫ്, കാസറഗോഡ് സുൽത്താൻ മാർക്കറ്റിംഗ് മാനേജർ മജീദ് K M
എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم