രാത്രിസമയത്ത് എംഡിഎംഎ എത്തിക്കും; യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍, പിടികൂടിയത് ബലപ്രയോഗത്തിലൂടെ

(www.kl14onlinenews.com)
(10-NOV-2022)

രാത്രിസമയത്ത്
എംഡിഎംഎ എത്തിക്കും; യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍, പിടികൂടിയത് ബലപ്രയോഗത്തിലൂടെ
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ. കണ്ണൂർ കൊളവല്ലൂർ കുണ്ടൻചാലിൽ കുന്നേത്ത്പറമ്പ് ഹൃദ്യ (19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനിൽ വീട്ടിൽ ആൽബിൻ (21), കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടിൽ നിഖിൽ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറിൽനിന്ന് 11 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.

ആലപ്പുഴ ഭാഗത്തേക്കു മയക്കുമരുന്നുമായി കാറിൽ ഒരുസംഘം വരുന്നുണ്ടെന്ന രഹസ്യവിവരത്തെതുടർന്ന് പോലീസ് വ്യാഴാഴ്ച വെളുപ്പിനാണ് പരിശോധന നടത്തിയത്. കൈകാണിച്ചപ്പോൾ നിർത്താതെ പോലീസിനുനേരേ കാർ അതിവേഗത്തിൽ പാഞ്ഞടുത്തു. ഓടിമാറിയതിനാലാണ് പോലീസുകാർ രക്ഷപ്പെട്ടത്. പിന്നാലെ കാർ അടുത്തുള്ള വൈദ്യുതിത്തൂണിൽ ഇടിച്ചുനിന്നു. ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മയക്കുമരുന്ന് ആലപ്പുഴ നഗരത്തിലെയും പരിസരങ്ങളിലെയും സ്കൂൾ-കോളേജ് വിദ്യാർഥികൾക്കും യുവതീയുവാക്കൾക്കും വിൽക്കാൻ കൊണ്ടുവന്നതാണ്. ഹൃദ്യ എറണാകുളത്തു താമസിച്ച് രാത്രികാലങ്ങളിൽ എം.ഡി.എം.എ. ആലപ്പുഴയിൽ കൊണ്ടുവന്ന് വിൽപ്പന നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post