ചെമനാട് ഗ്രാമ പഞ്ചായത്ത്‌ വുമൺസ് വെൽനെസ്സ് സെന്റർ ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(05-NOV-2022)

ചെമനാട് ഗ്രാമ പഞ്ചായത്ത്‌ വുമൺസ് വെൽനെസ്സ് സെന്റർ ഉദ്ഘാടനം ചെയ്തു
മേൽപറമ്പ : ചെമനാട് ഗ്രാമ പഞ്ചായത്ത്‌ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മേൽപ്പറമ്പ സി എച്ച് മുഹമ്മദ് കോയ സാംസ്കാരിക നിലയത്തിൽ ആരംഭിച്ച വനിത വെൽനെസ് സെന്റർ ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മൻസൂർ കുരിക്കൾ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ അബ്ദുൾ കലാം സഹദുള്ള സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ആയിഷ കെ എ, ഷംസുദ്ദീൻ തെക്കിൽ, രമാ ഗംഗാധരൻ മെമ്പർമാരായ മൈമൂന അബ്ദുൽ റഹ്മാൻ , സുജാത രാമകൃഷ്ണൻ , സുചിത്ര ഹരീഷ്, മറിയ മാഹിൻ , അമീർ പാലോത്ത് ഐ സി ഡി എസ് സൂപ്പർവൈസർ ബിൻസി എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈബ്രേറിയൻ ശ്രീലത നന്ദിയും പറഞ്ഞു .

Post a Comment

أحدث أقدم