ഹര്‍ജിയില്‍ ഉത്തരവ് വരും വരെ ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കരുത്: വി.സിമാരെ പുറത്താക്കുന്നത് തടഞ്ഞ് ഹൈക്കോടതി

(www.kl14onlinenews.com)
(08-NOV-2022)

ഹര്‍ജിയില്‍ ഉത്തരവ് വരും വരെ ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കരുത്: വി.സിമാരെ പുറത്താക്കുന്നത് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കം വൈകും. ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാർ നൽകിയ ഹർജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.എല്ലാ വിസിമാരും മറുപടി നല്‍കിയെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.മറുപടി സത്യവാങ്മൂലം നൽകാൻ മൂന്നു ദിവസത്തെ സമയം കൂടി വേണമെന്നും ഗവർണർ ആവശ്യപ്പെട്ടു.ഗവർണറുടെ മുന്നിൽ പഴ്സണൽ ഹിയറിങ്ങിന് പോകണോയെന്ന് വൈസ് ചാൻസലർമാർക്ക് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി. തനിക്ക് പോകാൻ താല്പര്യം ഇല്ലെന്നു കണ്ണൂർ വിസി അറിയിച്ചു.പരസ്പരം ചെളി വാരി എറിയാൻ ആണ് നിങ്ങൾ ശ്രമിക്കുന്നതെന്ന് കോടതി പരാമര്‍ശിച്ചു.അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. വി സി മാർ നൽകിയ ഹർജിയിൽ ഉത്തരവ് വരും വരെ ഗവർണർ അന്തിമ തീരുമാനമെടുക്കരുതെന്ന് കോടതി.ഇടക്കാല ഉത്തരവിട്ടു.

ചാൻസലറായ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് പത്ത് സർവകലാശാല വൈസ് ചാൻസലർമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചത്. വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഗവർണർ നിർദേശിച്ചിരുന്നത്. എന്നാൽ യുജിസി നിയമങ്ങളും സർവകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം

Post a Comment

Previous Post Next Post