ഖത്തർ ദേശീയ ടീമിന് പിന്തുണയുമായി കെഎംസിസി ഖത്തർ കാസർകോട് ജില്ലാ കമ്മിറ്റി ഐക്യ ദാർഢ്യം സംഘടിപ്പിച്ചു

(www.kl14onlinenews.com)
(15-NOV-2022)

ഖത്തർ ദേശീയ ടീമിന് പിന്തുണയുമായി കെഎംസിസി ഖത്തർ കാസർകോട് ജില്ലാ കമ്മിറ്റി ഐക്യ ദാർഢ്യം സംഘടിപ്പിച്ചു
ദോഹ : വി​ശ്വ​മേ​ള​യു​ടെ മ​ണ്ണി​ൽ ഓരോ മണ്തരികളെയും ആവേശ മുഖരിതമാക്കി വൈ​വി​ധ്യ​ങ്ങ​ളായ പരിപാടികളിലൂടെ കെഎംസിസി ഖത്തർ കാസർക്കോട് ജില്ലാ കമ്മിറ്റി വേൾഡ് കപ്പിൽ കളിക്കുന്ന ഖത്തർ ടീമിന് സപ്പോർട്ടുമായി ലുസെൽ ബൊളിവാർഡ് സ്ട്രീറ്റിൽ ഐക്യ ദാർഢ്യം സംഘടിപ്പിച്ചു. മലബാറിന്റെ തനത് കലാരൂപമായ ദഫ് മുട്ടിന്റെ അകമ്പടിയിൽ അണി നിരന്ന റാലിയിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു.

നമ്മുടെ പോറ്റമ്മ നാടായ ഖത്തർ പ്രവാസികൾക്ക് നൽകിവരുന്ന സഹായങ്ങൾക്കും പിന്തുണക്കും ഉള്ള നന്ദി പ്രകടനം കൂടിയായാണ് ലുസൈലിൽ ലോകകപ്പ് ഫൈനൽ നടക്കുന്ന സ്റ്റേഡിയത്തിന് തൊട്ടടുത്ത് നടന്ന കെഎംസിസിയുടെ ഐക്യദാർഢ്യ പ്രകടനം.

സീനിയർ നേതാക്കളായ എംപി ഷാഫി ഹാജി , എംവി ബഷീർ ,ജില്ലാ പ്രസിഡന്റ് ലുക്മാനുൽ ഹകീം , ജില്ലാ ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല, ജില്ലാ ട്രഷറർ സിദീഖ് മണിയൻപാറ ,സഹ ഭാരവാഹികളായ ആദം കുഞ്ഞി , നാസർ കൈതക്കാട് , ഷാനിഫ് പൈക , സാദിഖ് കെസി, സഗീർ ഇരിയ , മുഹമ്മദ് ബായാർ , അഷ്‌റഫ് ആവിയിൽ , സ്പോർട്സ് വിങ് , മീഡിയ വിങ് , ആർട് ആൻഡ് കൾച്ചറൽ വിങ് ഭാരവാഹികളായ ഹാരിസ് ചൂരി, അബ്ദുൽ റഹിമൻ എരിയൽ, മൻസൂർ തൃകരിപ്പൂർ, ഷഹദാഫ് ചളിയങ്കോട്, ബഷീർ കെ എഫ് സി, ആബിദ് ഉദിനൂർ ,റഹീം ഗ്രീൻലാൻഡ്,അഷ്‌റഫ് പടന്ന , റിയാസ് ഉദുമ ,നിസ്താർ പട്ടേൽ, മണ്ഡലം ഭാരവാഹികളായ റസാഖ് കല്ലട്ടി , നാസർ ഗ്രീൻ ലാൻഡ് , അഷ്‌റഫ് ആനക്കൽ ,ഹാരിസ് ഏരിയാൽ , ഷഫീഖ് ചെങ്കള ,അബ്‌ദുൽ റഷീദ് ചെങ്കള ,റഫീഖ് മാങ്ങാട് , മാക് അടൂർ ,മൻസൂർ കെസി ,അൻവർ തായന്നൂർ ,അഷ്‌റഫ് എംവി ആവിയിൽ ,അൻവർ കാടങ്കോട് ,മുസ്തഫ തെക്കെകാട്, മുൻ ജില്ലാ ഭാരവാഹികളായ ശംസുദ്ധീൻ ഉദിനൂർ , ബഷീർ ചെർക്കള തുടങ്ങിയവർ  പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post