മോ​ർ​ഗ​ൻ ചോ​ദി​ച്ചു;ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ഗാനിം അൽ മുഫ്‌തഫയുടെ മറുപടിയിൽ ലോകം വിസ്മയിച്ചു

(www.kl14onlinenews.com)
(21-NOV-2022)

മോ​ർ​ഗ​ൻ ചോ​ദി​ച്ചു;ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ
ഗാനിം അൽ മുഫ്‌തഫയുടെ മറുപടിയിൽ ലോകം വിസ്മയിച്ചു
ദോഹ:
ഭൂഗോളം ചുരുങ്ങിച്ചുരുങ്ങി ഒരു പന്തിനോളമായിരിക്കുന്നു. ജനകോടികളുടെ വികാരങ്ങളും വിചാരങ്ങളും കാൽപ്പന്തുകളിയിലേക്ക് ആവാഹിച്ചിരിക്കുന്നു. അറബ് രാജ്യത്തേക്ക് ലോകകപ്പ് വിരുന്നെത്തിയപ്പോൾ ഉയർന്ന ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ടാണ് ഖത്തറിൽ (Qatar) 2022 ലോകപ്പിൻ്റെ ഉദ്ഘാടന മാമാങ്കം (World Cup Inaguration) നടന്നത്. കഴിഞ്ഞ ദിവസം അൽ ഖോറിലെ അൽ ബയ്‌ത് സ്‌റ്റേഡിയത്തിൽ ഫുട്‌ബോൾ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഖത്തർ ലോകകപ്പിന് തുടക്കമായപ്പോൾ ലോകം കണ്ടത് ഖത്തറിൻ്റെ സംസ്‌കാരവും തനിമയുമായിരുന്നു. പാശ്ചാത്യമാദ്ധ്യമങ്ങളുൾപ്പടെ നടത്തുന്ന വിമർശനങ്ങൾക്ക് ചുട്ടമറുപടി കൂടിയായിരുന്നു വർണാഭമായ ഉദ്‌ഘാടന ചടങ്ങ്. ഈ ചടങ്ങിന് മാറ്റ് കൂട്ടിയ രണ്ടുപേരെയാണ് ഇന്ന് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ഹോളിവുഡ് ഇതിഹാസതാരം മോർഗൻ ഫ്രീമാനും ഫിഫ ഗുഡ്‌വിൽ അംബാസഡർ ഗാനിം അൽ മുഫ്‌തയും അത്രത്തോളം ജനകോടികളെ കെെയിലെടുത്തു കഴിഞ്ഞു.
മോർഗൻ ഫ്രീമാൻ എന്ന ഇതിഹാസ താരം ജനകോടികൾക്ക് പരിചിതനാണെങ്കിലും ചെറിയ മനുഷ്യനായ ഗാനിം അൽ മുഫ്‌ത സാധാരണക്കാർക്ക് ഏറെ പരിചിതനല്ല. അറബി വേഷത്തിലെത്തിയ ഗാനിം പങ്കുവച്ച സന്ദേശമാണ് ഖത്തർ എന്ന രാജ്യത്തിൻ്റെ സാംസ്കാരിക പെെതൃകത്തെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തിയത്. അദ്ദേഹത്തിൻ്റെ വാക്കുകളെ വലിയ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചതെന്നുള്ളത് അതിനു തെളിവാണ്.

വേദിയിൽ കലാപരിപാടികൾ നടക്കുന്നതിനിടെയാണ് വേദിയുടെ ഒരു ഭാഗത്തു കൂടെ മോർഗൻ ഫ്രീമാൻ കടന്നുവന്നത്. അതേസമയം എതിർവശത്തുകൂടെ അരയ്ക്ക് താഴെ വളർച്ച മുരടിച്ച ഗാനിം അൽ മുഫ്‌തയും വേദിയിലേക്ക് എത്തി. ചില ആകുലതകളുമായിട്ടായിരുന്നു ഫ്രീമാൻ്റെ വരവ്. വിവേചനവും വെറുപ്പും മൂലം ലോകമാകെ പടർന്ന കറുത്ത നിഴൽ മായ്‌ക്കാൻ എന്താണൊരു വഴിയെന്ന് ഫ്രീമാൻ അൽ മുഫ്‌തയോട് ചോദിച്ചു. ഇതിന് മറുപടിയായി ഗാനിം ഖുർ‌ആനിലെ ചില വരികളാണ് പറയുന്നത്.
ഖു​ർ​ആ​ൻ വാ​ക്യ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു. 49ാം അ​ധ്യാ​യ​ത്തി​ൽ മ​നു​ഷ്യ സൗ​ഹാ​ർ​ദം ഉ​ദ്​​ഘോ​ഷ​ണം ചെ​യ്യു​ന്ന 13ാം വാ​ക്യം അ​വ​താ​ര​ക​മാ​യ ഹോ​ളി​വു​ഡ്​ താ​രം മോ​ർ​ഗ​ൻ ഫ്രീ​മാ​ന്​ മു​ന്നി​ലി​രു​ന്ന്​ ഉ​രു​വി​ട്ടു.

ഹേ; ​മ​നു​ഷ്യ​രേ, തീ​ര്‍ച്ച​യാ​യും നി​ങ്ങ​ളെ നാം ​ഒ​രു ആ​ണി​ല്‍ നി​ന്നും ഒ​രു പെ​ണ്ണി​ല്‍ നി​ന്നു​മാ​യി സൃ​ഷ്ടി​ച്ചി​രി​ക്കു​ന്നു. നി​ങ്ങ​ള്‍ അ​ന്യോ​ന്യം അ​റി​യേ​ണ്ട​തി​ന് നി​ങ്ങ​ളെ നാം ​വി​വി​ധ സ​മു​ദാ​യ​ങ്ങ​ളും ഗോ​ത്ര​ങ്ങ​ളും ആ​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു. തീ​ര്‍ച്ച​യാ​യും അ​ല്ലാ​ഹു​വി​ന്‍റെ അ​ടു​ത്ത് നി​ങ്ങ​ളി​ല്‍ ഏ​റ്റ​വും ആ​ദ​ര​ണീ​യ​ന്‍ നി​ങ്ങ​ളി​ല്‍ ഏ​റ്റ​വും ധ​ര്‍മ്മ​നി​ഷ്ഠ പാ​ലി​ക്കു​ന്ന​വ​നാ​കു​

മനുഷ്യരെ വ്യത്യസ്ത വിഭാഗക്കാരായി ദൈവം സൃഷ്ടിച്ചത് പരസ്‌പരം അറിയാനും പഠിക്കാനും അതിലൂടെ ഒന്നാകാനുമാണെന്ന് അർത്ഥം വരുന്ന ഖുർ‌ആനിലെ വരികളാണ് ഗാനിം പാരായണം ചെയ്തത്.

ആ സമയത്തുളള ഇരുവരുടെയും ഈ സംഭാഷണമാണ് ലോകം മുഴുവൻ കണ്ടതും കെെയടിച്ചതും. സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവർ ഇവരുടെ ഫോട്ടോ ഉൾപ്പെടെ ഈ സംഭാഷണ ശകലങ്ങളെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യയത്തിലാണ് മോർഗൻ ഫ്രീമാനൊപ്പം എത്തിയ ആ കുറിയ മനുഷ്യൻ ആരാണെന്ന ചോദ്യമുയർന്നത്.
കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അപൂർവരോഗം ബാധിച്ച വ്യക്തിയാണ് ഗാനിം അൽ മുഫ്‌ത. നട്ടെല്ലിൻ്റെ വളർച്ച ഇല്ലാതാക്കുന്ന രോഗാവസ്ഥയാണ് കോഡൽ റിഗ്രെഷൻ സിൻഡ്രോം. ഈ അപൂർവ്വ രോഗത്തോട് പൊരുതി ജീവിതത്തിൽ അത്ഭതപ്പെടുത്തുന്ന വിജയം സ്വന്തമാക്കിയ വ്യക്കി കൂടിയാണ് അദ്ദേഹം. സംരംഭകനെന്ന നിലയിലും സോഷ്യൽ ഇൻഫ്ളുവൻസർ എന്ന നിലയിലും ഇന്ന് ലോക പ്രശസ്‌തനാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ പോരാട്ടം ഫിഫ ഗുഡ്‌വിൽ അംബാസഡർ എന്ന പദവിയിൽ അദ്ദേഹത്തെ എത്തിക്കുകയായിരുന്നു.

അദ്ദേഹത്തിൻ്റെ പ്രായം ദവെറും 20 വയസ്സ് മാത്രമാണ്. ഈ ചെറിയ പ്രായത്തിൽത്തന്നെ വിവിധ ബ്രാന്‍ഡുകളുടെ അംബാസഡർ കൂടിയാണ് ഗാനിം. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഫിഫ വേള്‍ഡ് കപ്പ് അംബാസഡറായി ഗാനിമിനെ തിരഞ്ഞെടുത്തത്. ഒരു സ്വപ്‌നവും വലുതല്ലെന്ന് പ്രഖ്യാപിക്കുകയും അതു തെളിയിച്ചു കാണിച്ചു കൊടുക്കുകയും ചെയ്ത വ്യക്തി കൂടിയാണ് ഗാനിം. പരിമിതികൾക്കിടയിലും ഗൾഫിലെ ഏറ്റവും ഉയരം കൂടിയ മലയായ ജെബൽ ഷാംസ് കയറിയ ആളാണ് ഗാനിം എന്നു പറയുമ്പോൾ ആ അവകാശവാദം വെറുതെയല്ലെന്ന് മനസ്സിലാകും. തൻ്റെ ശാരീരിക പരിമിതികളെ മറികടന്ന് സ്‌കൂബ ഡൈവിംഗ്, സ്‌കേറ്റിംഗ്‌ബോര്‍ഡ്, റോക്ക് ക്ലൈംബിംഗ് എന്നിവ പരിശീലിച്ചിട്ടുള്ള ഗാനിമിന് ഒരു വലിയ മോഹമുണ്ട്. ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കണം. മോഹം യാഥാർത്ഥ്യമാകുമെന്ന് ഗാനിം വിശവസിക്കുന്നു, ഒപ്പം ലോകവും.

.നട്ടെല്ല്, കൈകാലുകൾ, മൂത്രസഞ്ചി, കുടൽ, എന്നിവയെല്ലാം ഉൾപ്പെടുന്ന ശരീരത്തിന്റെ താഴത്തെ പകുതിയുടെ വികാസത്തെ ഇല്ലാതാക്കുന്ന കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ചയാളാണ് മുഫ്താഹ്. സോഷ്യൽ ഇൻഫ്ലുവൻസർ, മോട്ടിവേഷണൽ സ്പീക്കർ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനാണ്

എല്ലാ വർഷവും യൂറോപ്പിൽ മുഫ്‌താഹ് വിദഗ്ധ ശസ്ത്രക്രിയക്ക് വിധേയനാകാറുണ്ട്. ഭാവിയിൽ ഒരു പാരാലിമ്പ്യനാകണം എന്നാണ് അദ്ദേഹത്തിന്റെ ആ​ഗ്രഹം. നീന്തൽ, സ്കൂബ ഡൈവിംഗ്, ഫുട്ബോൾ, ഹൈക്കിംഗ്, സ്കേറ്റ്ബോർഡിംഗ് എന്നിവയെല്ലാമാണ് അദ്ദേഹത്തിന്റെ ഇഷ്ട കായിക വിനോദങ്ങൾ. സ്കൂളിൽ വെച്ചു തന്നെ, മുഫ്താഹ് കൈകളിൽ ഷൂസ് ധരിച്ച് ഫുട്ബോൾ കളിക്കാറുണ്ടായിരുന്നു. പൊക്കമുള്ള മറ്റ് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താൻ ഫുട്ബോൾ കളിച്ചിരുന്നതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

ഗൾഫ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ജബൽ ഷംസ് കീഴടക്കിയിട്ടുള്ള മുഫ്താഹിന് എവറസ്റ്റ് കൊടുമുടി കീഴടക്കണമെന്നും ആഗ്രഹമുണ്ട്. ഇൻസ്റ്റഗ്രാമിൽ 1 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള മുഫ്താഫിന്റെ ഏറ്റവും വലിയ ലക്ഷ്യം ഖത്തറിന്റെ ഭാവി പ്രധാനമന്ത്രിയാകുക എന്നതാണ്. അതിലേക്കുള്ള ചുവടുവെയ്പായി പൊളിറ്റിക്കൽ സയൻസ് പഠിക്കാനും ആ​ഗ്രഹമുണ്ട്.

തന്റെ കുടുംബത്തിന്റെ സഹായത്തോടെ ഗാനിം അസോസിയേഷൻ എന്ന സംഘടനും മുഫ്താഹ് സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ ആവശ്യമുള്ളവർക്ക് വീൽചെയറുകൾ സംഭാവന ചെയ്യുന്നുണ്ട്. 2014-ൽ കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ-അഹമ്മദ് അൽ-സബാഹ് അദ്ദേഹത്തെ 'സമാധാനത്തിന്റെ അംബാസഡർ' ആയി തിരഞ്ഞെടുത്തിരുന്നു.

Post a Comment

أحدث أقدم