(www.kl14onlinenews.com)
(27-NOV-2022)
ദോഹ: തുമാമ,
ഖത്തറില്‍ വീണ്ടും അട്ടിമറി. ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയത്തെ അട്ടിമറിച്ച് മൊറോക്കോയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചാണ് മൊറോക്കോ പ്രീക്വാര്‍ട്ടറിനുള്ള പ്രതീക്ഷ നിലനിര്‍ത്തിയത്. അബ്ദേല്‍ഹമിദ് സബിറി, സക്കറിയ അബൗഖലി എന്നിവരാണ് മൊറോക്കയ്ക്കായി സ്‌കോര്‍ ചെയ്തത്.
ഏഴുപത്തിമൂന്നാം മിനിറ്റില്‍ അബ്ദുള്‍ഹമീദ് സാബിരിയാണ് ഫ്രീകിക്കില്‍ ബെല്‍ജിയത്തെ ഞെട്ടിച്ച് ആദ്യഗോള്‍ നേടിയത്. പിന്നീട് മത്സരത്തിന്റെ തൊണ്ണൂറാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ വലകുലുക്കി രണ്ടാം ഗോളും പിറന്നു. ഇത്തവണ സക്കരിയ അബോക്ലാലിന്റെ വകയായിരുന്നു ഗോള്‍.
ജയത്തോടെ ഗ്രൂപ്പില്‍ പോയിന്റ് പട്ടികയില്‍ മൊറോക്ക ഒന്നാമതെത്തി. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റാണ് മൊറോക്കോയ്ക്ക്. ആദ്യ മത്സരത്തില്‍ അവര്‍ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചിരുന്നു. ആദ്യ മത്സരത്തില്‍ കാനഡയെ മറികടന്ന ബെല്‍ജിയം രണ്ട് പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. ഇതോടെ ഗ്രൂപ്പില്‍ അവസാനം നടക്കുന്ന ബെല്‍ജിയം- ക്രൊയേഷ്യ പോരാട്ടം നിര്‍ണായകമാവും.
ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ജപ്പാനില്‍ നിന്ന് ജയം പിടിച്ച് വാങ്ങി കോസ്റ്റാറീക്ക. രണ്ടാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ നേടിയ ഗോളാണ് കോസ്റ്റാറീക്കയെ വിജയ തീരത്തെത്തിച്ചത്. എരിരില്ലാത്ത ഒരു ഗോളിനായിരുന്നു കോസ്റ്റാറീക്കയുടെ ജയം. 81ാം മിനിറ്റില്‍ കെയ്ഷര്‍ ഫാളര്‍ നേടിയ ഗോളാണ് മത്സരത്തില്‍ നിര്‍ണായകമായത്. മത്സരത്തിന്റെ തുടക്കം മുതല്‍ ജപ്പാന്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കോസ്റ്റാറീക്കന്‍ പ്രതിരോധം ഗോള്‍ നിഷേധിച്ചുകൊണ്ടിരുന്നു. ഗ്രൂപ്പ് ഇയില്‍ സ്പെയ്ന്‍, കോസ്റ്ററീക്ക, ജപ്പാന്‍ എന്നിവര്‍ക്ക് ഓരോ ജയം വീതമുണ്ട്. പുലര്‍ച്ചെ 12.30ന് നടക്കുന്ന മത്സരത്തില്‍ സ്പെയ്ന്‍ ജര്‍മനിയെ നേരിടും.
إرسال تعليق