എം.എ മുംതാസ് ടീച്ചറുടെ കവിതാ സമാഹാരം ഷാർജയിൽ പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(10-NOV-2022)

എം.എ മുംതാസ് ടീച്ചറുടെ കവിതാ സമാഹാരം ഷാർജയിൽ പ്രകാശനം ചെയ്തു
ഷാർജ: കാസർകോട് തൻബീഹുൽ ഇസ്ലാം ഹയർ സെകൻററി സ്കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും, എഴുത്തുകാരിയും , പ്രഭാഷകയുമായ എം.എ. മുംതാസ് ടീച്ചറുടെ രണ്ടാമത്തെ കവിതാ സമാഹാരമായ "മിഴി" യുടെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവ വേദിയിലെ റൈറ്റേർസ് ഫോറത്തിൽ വെച്ച് സഫാരി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ സൈനുൽ ആബിദീൻ നിർവ്വഹിച്ചു. ചടങ്ങിൽ എഴുത്തുകാരനായ സുകുമാരൻ പെരിയച്ചുർ അധ്യക്ഷത വഹിച്ചു. ഷാർജാ ബുക്ക് ഫെയർ എക്സ്റ്റേണൽ അഫയേഴ്സ് വിഭാഗം തലവൻ പി.വി. മോഹൻ കുമാർ, കെ.പി.കെ. വേങ്ങര, ഗീതാ മോഹൻ എന്നിവർ സംസാരിച്ചു.

അനുഭവങ്ങളുടെ തീക്ഷ്ണതയിൽ കരുത്താർജിച്ചവയും, സമകാലിന സo ഭവങ്ങളാൽ സമ്പന്നവുമായ കവിതകളാണ് ഈ കവിതാ സമാഹാരത്തിലുള്ളതെന്ന് പുസ്തക പരിചയം നടത്തിയ ബഷീർ തിക്കോടി അഭിപ്രായപ്പെട്ടു. കൈരളി ബുക്സാണ് പ്രസാധകർ. ക്ഷേത്ര കലാ അക്കാദമി ചെയർമാൻ ഡോ.കെ.എച്ച്. സുബ്രമണ്യനാണ് അവതാരിക എഴുതിയിരിക്കുന്നത്. പയ്യന്നൂർ ഫോറസ്റ്റ് ബുക്സ് പ്രസിദ്ധീകരിച്ച " ഓർമ്മയുടെ തീരങ്ങളിൽ" എന്ന ആദ്യ കവിതാ സമാഹാരം കേരളത്തിൽ പലയിടങ്ങളിലും ചർച്ച ചെയ്യപ്പെട്ടിരുന്നു. എം എ മുംതാസ് ടീച്ചർ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post