മലർവാടി ബാലസംഘം ടീൻ ഇന്ത്യ ഗ്ലോബൽ ലിറ്റിൽ സ്കോളർ 2022- സമ്മാന വിതരണവും അനുമോദനവും ഇന്ന് കാഞ്ഞങ്ങാട്


(www.kl14onlinenews.com)
(19-NOV-2022)

മലർവാടി ബാലസംഘം ടീൻ ഇന്ത്യ ഗ്ലോബൽ ലിറ്റിൽ സ്കോളർ 2022- സമ്മാന വിതരണവും അനുമോദനവും ഇന്ന് കാഞ്ഞങ്ങാട്
കാസർകോട്: മലർവാടി ബാലസംഘം ടീൻ ഇന്ത്യ സംസ്ഥാന കമ്മിറ്റി സംയുക്തമായി   ആഗോളവ്യാപകമായി  സെപ്റ്റംബർ മാസത്തിൽ സംഘടിപ്പിച്ച 
ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിൻ്റെ വിജയികൾക്കുള്ള  സമ്മാന വിതരണവും അനുമോദനവും  ഇന്ന്  വൈകുന്നേരം 6 മണിക്ക് കാഞ്ഞങ്ങാട് ഹിറാ കോംബൗണ്ടിൽ വെച്ച് നടക്കുന്നതാണ്.   
 ഹൈസ്കൂൾ വിഭാഗത്തിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാഞ്ഞങ്ങാട് സ്വദേശി ശ്രീനന്തൻ കെ രാജ്, ഫൈനൽ റൗണ്ടിൽ പ്രവേശിച്ച കാർത്തിക് പി നായർ പരവനടുക്കം, ഹിഷാം അഹമ്മദ് എം എ , എൽ പി വിഭാഗം ഫൈനൽ റൗണ്ടിൽ പ്രവേശിച്ച ഫാത്തിമ അസ് വ എന്നിവർക്കാണ് ഉപഹാരം നൽകുന്നത്. വിജയികൾക്ക് അഞ്ച് ലക്ഷം രൂപ യുടെ സമ്മാനവും ഫൈനൽ റൗണ്ടിൽ പ്രവേശിച്ചവർക്ക് കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഡിജിറ്റൽ ടാബ്, മൊബൈൽ ഫോൺ അടക്കമുള്ള സമ്മാനങ്ങൾ ആണ് നൽകുന്നത്.

Post a Comment

Previous Post Next Post