ലോക പൈതൃക വാരത്തിന്റെ ഭാഗമായി ബേക്കൽ കോട്ട ശുചീകരിച്ച് കാസർകോട് ഗവൺമെന്റ് കോളേജ് എൻ എസ് എസ് വളന്റിയർമാർ

(www.kl14onlinenews.com)
(24-NOV-2022)

ലോക പൈതൃക വാരത്തിന്റെ ഭാഗമായി ബേക്കൽ കോട്ട ശുചീകരിച്ച് കാസർകോട് ഗവൺമെന്റ് കോളേജ് എൻ എസ് എസ് വളന്റിയർമാർ
കാസർകോട് : ലോക പൈതൃക വാരത്തിന്റെ ഭാഗമായി ബേക്കൽ കോട്ട ശുചീകരിച്ച് കാസറഗോഡ് ഗവണ്മെന്റ് കോളേജ് എൻ എസ് എസ് യൂണിറ്റ്. ഡിടിപിസി കാസർഗോഡ്, ഇന്ത്യൻ പുരാവസ്തു ഗവേഷണ കേന്ദ്രം, കാസറഗോഡ് ഗവണ്മെന്റ് കോളേജ് എൻ എസ്‌ എസ് യൂണിറ്റ് എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ നടന്ന പരിപാടിക്ക് ഡിടിപിസി കാസറഗോഡ് സെക്രട്ടറി ലിജോ ജോസ് പരിപാടി അഭിസംബോധന ചെയ്ത് സംസാരിച്ചു. പൈതൃക സംരക്ഷണത്തിന്റെ ആവശ്യകത മുൻനിർത്തിക്കൊണ്ട് വളന്റിയർമാർ ബേക്കൽ കോട്ടയുടെ ഭാഗങ്ങൾ ശുചീകരിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ആശാലത സി കെ, ആസിഫ് ഇക്ബാൽ കാക്കശ്ശേരി വോളന്റിയർ സെക്രട്ടറിമാരായ വൈഷ്ണവി വി, പ്രസാദ് ബി, മേഘ, വൈശാഖ് എ, അഞ്ജന എം, കിരൺ കുമാർ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post