കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ കാസർകോട് ഏരിയ കമ്മറ്റി രൂപീകരിച്ചു

(www.kl14onlinenews.com)
(27-NOV-2022)

കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ കാസർകോട് ഏരിയ കമ്മറ്റി രൂപീകരിച്ചു
കാസർകോട്: കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ ( കെ പി എൽ ഒ എഫ്) കാസറഗോഡ് ഏരിയ സമ്മേളനം കാസറഗോഡ്‌ ഹെൽത്ത് മാളിൽ വെച്ച് കെ വി വി എസ് ഏരിയാ സെക്രട്ടറി കെ എച്ച് മുഹമ്മദ് ഉൽഘാടനം ചെയ്തു.
ഏരിയാ ഭാരവാഹികളായി ജഗന്നാഥ് പി., എസ് . ബി ലാബ് ചെർക്കള( പ്രസിഡണ്ട് ), സുഷീല ഗോപാലൻ കെ എം സി ലാബ് ബദിയടുക്ക( സെക്രട്ടറി), സുപ്രഭ എം, എം & എൻ ലാബ് ഉളിയത്തടുക്ക (ട്രഷറർ) , നിഷിത പി , സഹകരണ ലാബ്
പെർലടുക്കം (വൈ.പ്രസിഡണ്ട് ), ജഫ്സീർ എം , അൽഷിഫ ലാബ് വിദ്യാ നഗർ ( ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
വ്യാപാരി ക്ഷേമനിധിയിൽ മുഴുവൻ ലാബുടമകൾ അംഗങ്ങളാവാനും ഡിസംബറിൽ കാസറഗോഡ് നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കാനും പ്രഥമ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡണ്ട് അബൂയാസിർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഫാസിൽ സ്വാഗതവും നിയുക്ത ഏരിയ സെക്രട്ടറി സുഷീല ബാലഗോപാൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post