ലോകകപ്പ് തത്സമയം കാണാം; സ്റ്റേഡിയം ലോഞ്ച് വലിയ സ്‌ക്രീനുകളൊരുക്കുന്നു

(www.kl14onlinenews.com)
(18-NOV-2022)

ലോകകപ്പ് തത്സമയം കാണാം; സ്റ്റേഡിയം ലോഞ്ച് വലിയ സ്‌ക്രീനുകളൊരുക്കുന്നു
ദുബായ്:സിറ്റി വോക്കിന്റെ ഗ്രീൻ പ്ലാനറ്റ് ഏരിയയിൽ സ്ഥിതിചെയ്യുന്ന അത്യാധുനിക വേദിയായ സ്റ്റേഡിയം ലോഞ്ച് ദുബായിലെ ഏറ്റവും വലിയ സ്‌ക്രീനുകളൊരുക്കി ഫിഫ ലോകകപ്പ് 2022 മത്സരങ്ങൾ തത്സമയം ആസ്വദിക്കാൻ ആരാധകർക്ക് അവസരം നൽകുന്നു. ഇൗ മാസം 20-നും ഡിസംബർ 18-നും ഇടയിലാണ് സ്ക്രീനുകളൊരുക്കുക.

സ്റ്റേഡിയം ലോഞ്ചിന്റെ ഇന്റേണൽ അനലിറ്റിക്കൽ സ്റ്റുഡിയോയിൽ നിന്ന് നേരിട്ട് സംപ്രേഷണം ചെയ്യുന്നതിനായി വ്യക്തികളുടെയും പ്രശസ്ത കായിക താരങ്ങളുടെയും തത്സമയ കമന്ററിയും ഇവിടെ ഹോസ്റ്റുചെയ്യും. ആരാധകർക്ക് എഫ് ആൻഡ് ബി ഓഫറുകളുടെ വിപുലമായ ശ്രേണിയും ആസ്വദിക്കാനാകും. ഗോളുകൾ, തത്സമയ ഡിജെകൾ, ആവേശകരമായ സംഗീതം, ഫെയ്‌സ് പെയിന്റിംഗുകൾ എന്നിവയുമുണ്ടായിരിക്കും. വാഹന പാർക്കിങ് സൗജന്യമാണ്.
സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് മുൻപായി പ്ലേ സ്റ്റേഷൻ ടൂർണമെന്റുകളും ഈ വേദി ആതിഥേയത്വം വഹിക്കും. വിലയേറിയ സമ്മാനങ്ങളും എക്‌സ്‌ക്ലൂസീവ് സാധനങ്ങളും സുവനീറുകളും ലഭ്യമാണ്. ഉച്ചയ്ക്ക് 12 മുതൽ പുലർച്ചെ 2 വരെയാണ് സ്റ്റേഡിയം ലോഞ്ചിലെ തുറന്നിരിക്കുക. മത്സരങ്ങൾ ഉച്ചയ്ക്ക് 1 മുതൽ 12 വരെ തത്സമയം സംപ്രേഷണം ചെയ്യും.

Post a Comment

Previous Post Next Post