‘മാജിക്കാണ് മെസ്സി' വിസ്മയിപ്പിക്കുന്ന കളിക്കാരൻ’: ലോകകപ്പിന് മുൻപ് മെസ്സിയെ പുകഴ്ത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

(www.kl14onlinenews.com)
(19-NOV-2022)

‘മാജിക്കാണ് മെസ്സി' വിസ്മയിപ്പിക്കുന്ന കളിക്കാരൻ’: ലോകകപ്പിന് മുൻപ് മെസ്സിയെ പുകഴ്ത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ
ദോഹ:മാജിക്കാണ് മെസ്സി! വിസ്മയിപ്പിക്കുന്ന കളിക്കാരൻ... ഒരു പക്ഷേ, സിദാൻ കഴിഞ്ഞാൽ ഞാൻ കണ്ട ഗംഭീരതാരം...’’– അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയെക്കുറിച്ച് ഇത്തരം വിശേഷണങ്ങൾ പുതുമയൊന്നുമല്ലെങ്കിലും പറയുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയാകുമ്പോൾ ലോകം അത് ചെവി കൂർപ്പിച്ചു ശ്രദ്ധിക്കും.

കഴിഞ്ഞ ദിവസം തന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആഞ്ഞടിച്ച അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലാണ് ക്രിസ്റ്റ്യാനോ മെസ്സിയെക്കുറിച്ച് മനസ്സു തുറന്നത്. ഫുട്ബോളിനായി മഹത്തായ കാര്യങ്ങൾ ചെയ്യുന്ന മെസ്സിയുമായി കളിക്കളത്തിൽ പോരാടാറുണ്ടെന്ന് താരം വ്യക്തമാക്കി.

കഴിഞ്ഞ 16 വർഷമായി രാജ്യാന്തര ഫുട്ബോളിന്റെയും യൂറോപ്യൻ ക്ലബ് ഫുട്ബോളിന്റെയും വേദികളിൽ നിറഞ്ഞുനി‍ൽക്കുന്ന തങ്ങൾ തമ്മിൽ നല്ല ബന്ധമാണെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞു.

‘മെസ്സി എന്നെക്കുറിച്ച് സംസാരിക്കുന്ന രീതിയെ ഞാൻ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യയും എന്റെ പങ്കാളിയും പരസ്പരം ബഹുമാനിക്കുന്നവരാണ്. അവർ ഇരുവരും അർജന്റീനക്കാരുമാണ്’’– ക്രിസ്റ്റ്യാനോ വ്യക്തമാക്കി.

Post a Comment

Previous Post Next Post