ലോകകപ്പ്: പ്രധാന കമാൻഡ് സെൻററിൽ ഖത്തർ അമീറിന്റെ സന്ദർശനം

(www.kl14onlinenews.com)
(15-NOV-2022)

ലോകകപ്പ്: പ്രധാന കമാൻഡ് സെൻററിൽ ഖത്തർ അമീറിന്റെ സന്ദർശനം
ദോഹ :
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലോകകപ്പിന്റെ പ്രധാന കമാന്‍ഡ് സെന്റര്‍ സന്ദര്‍ശിച്ചു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ലോകകപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്ന കേന്ദ്രമാണ് മെയിന്‍ കണ്‍ട്രോള്‍ സെന്റര്‍.

സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ അമീറിന് വിശദീകരിച്ച് നല്‍കി. ഫിഫ പ്രസിഡന്റിനെ കൂടാതെ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി തുടങ്ങിയ പ്രമുഖരും അമീറിന് ഒപ്പമുണ്ടായിരുന്നു.
സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഫിഫ എന്നിവയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുമായും അമീർ സന്ദർശനത്തിനിടെ കൂടിക്കാഴ്ച നടത്തി.

അതേസമയം, ലോകകപ്പിന്റെ ആഡംബര താമസ സൗകര്യമായ എം.എസ്.സി വേള്‍ഡ് യൂറോപ്പ ഔദ്യോഗികമായി നാമകരണം ചെയ്തു. കോര്‍ണിഷില്‍ പ്രൗഢഗംഭീരമായ സദസിലായിരുന്നു ചടങ്ങ്. ലോകകപ്പ് ടിക്കറ്റ് അനധികൃതമായി വില്‍പ്പന നടത്തിയ മൂന്നുപേരെ ഖത്തറില്‍ അറസ്റ്റ് ചെയ്തു.

ഫിഫ റീസെയില്‍ പ്ലാറ്റ്ഫോം വഴിയല്ലാതെ ടിക്കറ്റ് കൈമാറുന്നത് കനത്ത പിഴ ലഭിക്കുന്ന കുറ്റമാണെന്ന് അധികൃതര്‍ ഓര്‍മപ്പെടുത്തി.

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യാത്ര സുഗമമാക്കുന്നതിന് കര്‍വ ബസുകളുടെ പ്രവര്‍ത്തന സമയം പുലര്‍ച്ചെ നാലു മുതല്‍ രാത്രി 12 വരെയായി ക്രമീകരിച്ചു.

Post a Comment

Previous Post Next Post