വീണ്ടും ഏഷ്യന്‍ കരുത്ത്; ഉറുഗ്വേയെ വിറപ്പിച്ച് കൊറിയ

(www.kl14onlinenews.com)
(24-NOV-2022)

വീണ്ടും ഏഷ്യന്‍ കരുത്ത്; ഉറുഗ്വേയെ വിറപ്പിച്ച് കൊറിയ
ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും ഏഷ്യന്‍ കരുത്ത്.
ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ഉറുഗ്വേയെ ദക്ഷിണ കൊറിയ സമനിലയില്‍ തളച്ചു.

അതിവേഗതയുടെ കരുത്തില്‍ മത്സരത്തില്‍ തുടക്കം മുതല്‍ ആധിപത്യം കൊറിയക്കായിരുന്നു. കൊറിയന്‍ താരങ്ങളുടെ വേഗതയെ തോല്‍പ്പിക്കാന്‍ ലൂയിസ് സുവാരസിനും കൂട്ടര്‍ക്കും കഴിഞ്ഞില്ല. മുന്നില്‍ കിട്ടിയ ഗോള്‍ അവസരങ്ങളെല്ലാം തട്ടി അകറ്റിയതാണ് ഉറുഗ്വെക്ക് തിരിച്ചടിയായത്.
ഗ്രൂപ്പ് ജി യില്‍ കാമറൂണിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി സ്വിറ്റ്സര്‍ലന്‍ഡിന് വിജയം. രണ്ടാം പകുതിയിലായിരുന്നു സ്വിറ്റ്സര്‍ലന്‍ഡിനായി വിജയ ഗോള്‍ പിറന്നത്. സ്വിറ്റ്സര്‍ലന്‍ഡ് 48ാം മനിറ്റില്‍ മുന്നിലെത്തുകയായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ കാമറൂണാണ് ആക്രമിച്ച് കളിച്ചത്. എന്നാല്‍ മികച്ച അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടു. പത്താം മിനിറ്റില്‍ ഗോളെന്ന് ഉറച്ച കാമറൂണിന്റെ നീക്കത്തെ സ്വിസ് ഗോള്‍കീപ്പര്‍ തട്ടി അകറ്റിയതും തിരിച്ചടിയായി.
തുടക്കത്തില്‍ ദക്ഷിണ കൊറിയ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ഉറുഗ്വേ ശക്തമായി തിരിച്ചുവന്നെങ്കിലും ഗോള്‍ കണ്ടെത്താന്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാര്‍ക്കായില്ല. ഇരു പകുതികളിലുമായി നിരവധി അവസരങ്ങള്‍ വീണു കിട്ടിയെങ്കിലും ഇരു ടീമുകള്‍ക്കും മുതലെടുക്കാന്‍ സാധിച്ചില്ല.

21-ാം മിനുട്ടില്‍ ഉറുഗ്വേ മുന്നേറ്റതാരം ഡാര്‍വിന്‍ ന്യൂനസിന് മികച്ച അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടെത്തുന്നതില്‍ താരത്തിന് പിഴച്ചു. 35-ാം മിനുട്ടില്‍ ലഭിച്ച അവസരം കൊറിയയും പാഴാക്കി. ബെന്റാക്കറും വെല്‍വെര്‍ദയുടെയും കൂട്ടുകെട്ടില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെടുത്തെങ്കിലും ഒന്നും തന്നെ ഉറുഗ്വേ മുന്നേറ്റ നിരയ്ക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല.

പന്ത് കൈവശം വെയ്ക്കുന്നതില്‍ ഉറുഗ്വേ മുന്നിട്ട് നിന്നെങ്കിലും ദക്ഷിണ കൊറിയ വിട്ടുകൊടുത്തില്ല. 44 ശതമാനം ബോള്‍ പൊസഷനും 419 പാസ്സുകളുമായി കൊറിയ കളം നിറഞ്ഞു കളിയ്ക്കുന്ന കാഴ്ച്ചയാണ് മത്സരത്തിലുടനീളം കാണാനായി സാധിച്ചത്. പത്ത് ഷോട്ടുകളാണ് ഉറുഗ്വേ കൊറിയന്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. എന്നാല്‍ ഇതില്‍ ഒരെണ്ണം മാത്രമാണ് ഓണ്‍ ടാര്‍ഗറ്റില്‍ എത്തിയത്.

അട്ടിമറി ട്രെന്‍ഡുകള്‍ നടക്കുന്ന ലോകകപ്പില്‍ ഏഷ്യന്‍ ശക്തികളായ ദക്ഷിണ കൊറിയ ലാറ്റിനനേരിക്കന്‍ വമ്പന്മാരെ മലര്‍ത്തിയടിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കിയത്. എന്നാല്‍ ഉറുഗ്വേയെ പിടിച്ചുനിര്‍ത്തുന്നതില്‍ കൊറിയ വിജയിച്ചു. നവംബര്‍ 29ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലുമായാണ് ഉറുഗ്വേയുടെ അടുത്ത മത്സരം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇന്ന് പോര്‍ച്ചുഗല്‍ ആഫ്രിക്കന്‍ വമ്പന്മാരായ ഖാനയെ നേരിടും. രാത്രി 9:30നാണ് മത്സരം.

Post a Comment

Previous Post Next Post