സംസ്ഥാന സബ് ജൂനിയർ ഹോക്കി ചാമ്പ്യൻ ഷീപ്പ്; ലോഗോ പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(25-NOV-2022)

സംസ്ഥാന സബ് ജൂനിയർ ഹോക്കി ചാമ്പ്യൻ ഷീപ്പ്; ലോഗോ പ്രകാശനം ചെയ്തു
ഉപ്പള:
ഈ വർഷത്തെ സംസ്ഥാന സബ് ജൂനിയർ ഹോക്കി ചാമ്പ്യൻ ഷീപ്പ് 2022 ഡിസംമ്പർ 9,10,11 (വെള്ളി ശനി ഞായർ) ദിവസങ്ങളിൽ മൊഗ്രാലിൽ വെച്ച് നടക്കുകയാണ്. മഞ്ചേശ്വരം മണ്ഡലത്തിൽ ആദ്യമായി നടക്കുന്ന ചാമ്പ്യൻഷിപ്പിൻ്റെ ലോഗോ മഞ്ചേശ്വരം എം എൽ എ എ കെ എം അഷ്‌റഫ്‌ വ്യവസായ പ്രമുഖൻ യുസഫ് അൽഫലക്ക് കൈ മാറി പ്രകാശനം ചെയ്തു.
ഉപ്പള എം എൽ എ ഓഫിസിൽ വെച്ച് നടന്ന ചടങ്ങിൽ     സംഘാടക സമിതി വർക്കിങ് കൺവീനറും കാസർഗോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം  സമിതി ചെയർമാനുമായ  അഷ്‌റഫ്‌ കർള  അധ്യക്ഷത  വഹിച്ചു.  പ്രചരണ കമ്മിറ്റി ചെയർമാൻ സെഡ് എ. മൊഗ്രാൽ സ്വാഗതം പറഞ്ഞു.  എം ബി യൂസഫ്, ബല്ലാൽ മാസ്റ്റർ, ബഷീർ മാസ്റ്റർ, നൗഷാദ് കന്യപ്പാടി, സയ്യിദ് ഹാദി തങ്ങൾ,  സയ്യിദ് സൈഫുള്ള തങ്ങൾ,,എ കെ ആരിഫ്, അഷ്റഫ് സിറ്റിസൺ,  കെ വി യൂസഫ്,  എ. എം. സിദ്ദിഖ് റഹ്മാൻ, അബ്ദുല്ല മദേരി, ബി എൻ  മുഹമ്മദ് അലി ,സെഡ്. എ കയ്യാർ എം എ. മൂസ, മുഹമ്മദ് കുഞ്ഞി കുബോൾ ,റിയാസ് മൊഗ്രാൽ, എം ജി അബ്ദുൽ റഹ്മാൻ, തുടങ്ങിയവർ സംബന്ധിച്ചു. ഫിനാൻസ് കമ്മിറ്റി ചെയർമാൻ  ടി. എം ശുഹൈബ് നന്ദി പറഞ്ഞു. മലപ്പുറം ജില്ലയിലെ കടുങ്ങാപുരം ജി എച്ച് എസ് എസ്  കായികാധ്യാപകൻ വി. സജാത്ത് സാഹിർ രൂപം നൽകിയ ലോഗോ യാണ് അംഗീകരിച്ചത് .

Post a Comment

Previous Post Next Post