'ലഹരി വില്‍പന ചോദ്യം ചെയ്തതിന്റെ പ്രതികാരം, റെയ്ഡിലെ സംശയം'; തലശ്ശേരി ഇരട്ടക്കൊലക്കേസ് റിമാന്റ് റിപ്പോര്‍ട്ട്

(www.kl14onlinenews.com)
(26-NOV-2022)

'ലഹരി വില്‍പന ചോദ്യം ചെയ്തതിന്റെ പ്രതികാരം, റെയ്ഡിലെ സംശയം'; തലശ്ശേരി ഇരട്ടക്കൊലക്കേസ് റിമാന്റ് റിപ്പോര്‍ട്ട്
സംസ്ഥാനത്തെ നടുക്കിയ തലശ്ശേരി ഇരട്ട കൊലപാതകത്തില്‍ (thalassery double murder) റിമാന്റ് റിപ്പോര്‍ട്ട് (Remand report) സമര്‍പ്പിച്ചു. ലഹരി വില്‍പന ചോദ്യം ചെയ്തതതിലുള്ള പ്രതികാരവും പോലീസ് പരിശോധനയിലെ സംശയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിമാന്റ് റിപ്പോര്‍ട്ട്. കേസിലെ രണ്ടാം പ്രതി ജാക്‌സന്റെ വാഹനത്തില്‍ കഞ്ചാവുണ്ടെന്ന സംശയത്തില്‍ പോലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകന്‍ ഷാബിലാണ് ഈ വിവരം പൊലീസിന് കൈമാറിയതെന്ന് കരുതിയായിരുന്നു ആക്രമണമെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. കൊലപാതകത്തിന് മറ്റു കാരണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പൊലീസ് റിപ്പോട്ടില്‍ വിശദീകരിക്കുന്നു.

അതേസമയം കേസിലെ ഏഴ് പ്രതികളയും തലശ്ശേരി സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. ഇന്നലെ പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ നിര്‍ണായക തെളിവുകള്‍ പോലീസ് കണ്ടെടുത്തിരുന്നു. നവംബര്‍ 23 വൈകുന്നേരമാണ് സിപിഎം അംഗവും ബന്ധുവും കുത്തേറ്റ് മരിച്ചത്. തലശേരി നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീര്‍ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. ബാബുവും ജാക്സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണ മൊഴിയില്‍ പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post