മഹാത്മ കോളേജ് സ്റ്റുഡൻറ്സ് യൂനിയൻ ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(25-NOV-2022)

മഹാത്മ കോളേജ് സ്റ്റുഡൻറ്സ് യൂനിയൻ ഉദ്ഘാടനം ചെയ്തു
കുമ്പള: കുമ്പള മഹാത്മാ കോളേജ് 2022 - 23 സ്റ്റുഡന്റ്സ് യൂണിയൻ ഉദ്ഘാടനം ചെയ്തു.
കോളേജ് മിനി സെമിനാർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ശ്രീമതി ജമീല സിദ്ധീഖ് യൂണിയന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ കെ.എം.എ സത്താർ അധ്യക്ഷത വഹിച്ചു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെയും തികഞ്ഞ അച്ചടക്കത്തോടെ ജനാധിപത്യ രീതിയിൽ മികച്ച സൗഹാർദ്ദത്തോടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയതിന് വിദ്യാർഥികളെയും അതിന് നേതൃത്വം നൽകിയ അധ്യാപകരേയും ശ്രീമതി ജമീലാ സിദ്ദീഖ് അഭിനന്ദിച്ചു.
തുടർന്ന് കോളേജ് യൂണിയൻ ഭാരവാഹികളായി തിരത്തെടുക്കപ്പെട്ട യൂണിയൻ ചെയർമാൻ പി.ബി.അബ്ദുൽ ഹസീബ് (മൂന്നാം വർഷ ബി.കോം) വൈസ് ചെയർ പേഴ്സൻ സുഹാന (മൂന്നാം വർഷ ബി.എ. ഇംഗ്ലീഷ് ) സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് മിഫ്സൽ (രണ്ടാം വർഷ ബി.ബി.എ) ജനറൽ സെക്രട്ടറി മുഹമ്മദ് ഇസ്മയിൽ സാബി (ഒന്നാം വർഷ ബികോം ) എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് പദവി ഏറ്റെടുത്തു. സ്റ്റുഡന്റ്സ് യൂണിയൻ സ്റ്റാഫ് കോ- ഓഡിനേറ്റർ ഇസ്മാഈൽ മാസ്റ്റർ സത്യവാചകം ചൊല്ലിക്കൊടുത്തു.
വൈസ് പ്രിൻസിപ്പാൾ ലത്തീഫ് മാസ്റ്റർ സ്റ്റാഗതം പറത്തു. അധ്യാപകരായ അനിത, അശോകൻ , സന്ധ്യ. ശമീമ , സൗമ്യ, രമ്യ , മോഹനൻ നമ്പ്യാർ, അബ്ദുൽ റഹീം. ശഹീദ, ഫാത്തിമ, ജുനൈദ്. സ്റ്റുഡന്റ്സ് യൂണിയൻ ഡെപ്യൂട്ടി കോ ഓഡിനേറ്റർ ബിന്ദു ടീച്ചർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. യൂണിയൻ വൈസ് ചെയർ പേഴ്സൻ സുഹാന നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post