കാസർകോഡ് സ്വദേശി ഖത്തറിൽ വാഹനമിടിച്ച് മരിച്ചു

(www.kl14onlinenews.com)
(07-NOV-2022)

കാസർകോഡ് സ്വദേശി ഖത്തറിൽ വാഹനമിടിച്ച് മരിച്ചു
ദോഹ: കാസർകോഡ് കുമ്പള ബന്തിയോട് സ്വദേശി ഖത്തറിൽ വാഹനമിടിച്ച് മരിച്ചു. ബപ്പായിതൊട്ടി മമ്മുഞ്ഞിയുടെ മകൻ മുഹമ്മദ് ഹനീഫ് (36) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയിൽ ഓൾഡ് റയ്യാനിൽ റോഡ് മുറിച്ചു കടക്കവെയായിരുന്നു അപകടം.

ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നേരത്തെ സൗദിയിൽ പ്രവാസിയായിരുന്ന ഹനീഫ് മൂന്നു വർഷമായി ഖത്തറിലെത്തിയിട്ട്. വാഹന അനുബന്ധ മേഖലയിൽ ജോലിചെയ്ത് വരികയായിരുന്നു.
മൈമൂനയാണ് ഭാര്യ. മക്കൾ: മനാഫ്, മുനൈഫ്, മിൻഹ ഫാത്തിമ.

Post a Comment

أحدث أقدم