പാവൂർ ഫാത്തിമ സ്കൂൾ ക്യാമ്പസ്സിൽ എകെഎം അഷ്‌റഫ്‌ എംഎൽഎ യെ ആദരിച്ചു

(www.kl14onlinenews.com)
(27-NOV-2022)

പാവൂർ ഫാത്തിമ സ്കൂൾ ക്യാമ്പസ്സിൽ എകെഎം അഷ്‌റഫ്‌ എംഎൽഎ യെ ആദരിച്ചു
മഞ്ചേശ്വരം:
മഞ്ചേശ്വരം പാവൂർ ഫാത്തിമ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആനുവൽ ഡേ പരിപാടിയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മഞ്ചേശ്വരം എംഎൽഎ അഷ്റഫ് സാഹിബിനെ സ്കൂൾ മാനേജ്മെന്റ് ആദരിച്ചു എംഎൽഎയായി ചുരുങ്ങിയ കാലയളവിൽ മഞ്ചേശ്വരത്തിന്റെ സമഗ്രമായ വികസനത്തിൽ വളരെയധികം മുന്നേറിയ വിശിഷ്യാ മഞ്ചേശ്വരത്തിന്റെ ചിരകാല അഭിലാഷമായ ലോ കോളേജ് അനുവദിക്കുന്നതിന് പ്രത്യേക താല്പര്യം എടുത്തു കൊണ്ട് പരിശ്രമം നടത്തി വിജയിച്ചതിനും ഫാത്തിമ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജ്മെന്റ് മികച്ച എംഎൽഎക്കുള്ള അവാർഡ് നൽകി ആദരവ് നൽകുകയാണ് എന്ന് ഫാത്തിമ ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെയർമാൻ ഡോക്ടർ മുഹമ്മദ് ഇബ്രാഹിം പാവൂർ പറഞ്ഞു ചടങ്ങിൽ സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോക്ടർ ഷേക്ക് ബാവ ഹാജി അഷ്റഫ് ഉപ്പള ബിൽഡ് അപ് കാസറഗോഡ് ചെയർമാൻ ഗോപാലകൃഷ്ണ പിഡിപി കാസറഗോഡ് ജില്ലാ അധ്യക്ഷൻ എസ് എം ബഷീർ പഞ്ചായത്ത്‌ മെമ്പർ ഹാരിസ് പാവൂർ മൂസ ദുബൈ തുടങ്ങിയവർസംബന്ധിച്ചു ആനുവൽ ഡേ അനുബന്ധിച്ച് എൽകെജി മുതൽ എസ്എസ്എൽസി വരെയുള്ള വിദ്യാർത്ഥികളുടെ മനോഹരമായ കലാപരിപാടികൾ അരങ്ങേറി പരിപാടിയിൽ അധ്യാപിക അധ്യാപകന്മാർ രക്ഷിതാക്കൾ നാട്ടുകാർ സമ്മേളിച്ചു

Post a Comment

Previous Post Next Post