അർജന്റീനയെ വീഴ്ത്തി സൗദി; രാജ്യത്തെങ്ങും ആഘോഷം, പിറന്നത് പുതിയ ചരിത്രം

(www.kl14onlinenews.com)
(22-NOV-2022)

അർജന്റീനയെ വീഴ്ത്തി സൗദി; രാജ്യത്തെങ്ങും ആഘോഷം, പിറന്നത് പുതിയ ചരിത്രം
ജിദ്ദ :ഖത്തർ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ശക്തരായ അർജന്റീനയെ മലർത്തിയടിച്ച ‌ആഹ്ളാദത്തിൽ സൗദി അറേബ്യ. അറബ് മണ്ണിൽ തങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിച്ചതിന്റെ ആഘോഷത്തിമിർപ്പിലാണ് രാജ്യമെങ്ങും. സൗദി ടീമിന്റെ വിജയത്തിൽ സ്‌പോർട്‌സ് മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരൻ ആഹ്ളാദം പ്രകടിപ്പിച്ചു.

അർജന്റീനയെ അട്ടിമറിച്ച സൗദിയ്ക്ക് അഭിനന്ദനങ്ങളുമായി നവയുഗം കായികവേദി

ദമാം : ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണ്ണമെന്റിലെ ആദ്യ മത്സരത്തിൽ, ലോകഫുട്ബോളിലെ വമ്പന്മാരായ അർജന്റീനയെ അട്ടിമറിച്ചു വിജയിച്ച സൗദി അറേബ്യൻ ടീമിനെ നവയുഗം സാംസ്ക്കാരികവേദിയുടെ കായികവേദി കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു സൗദിയുടെ ജയം.
ഫിഫ ലോകറാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള ടീമാണ് അർജന്റീനിയ. തുടർച്ചയായി 36 രാജ്യാന്തര മത്സരങ്ങൾ ജയിച്ചാണ് അവർ ഖത്തർ ലോകകപ്പിനെത്തിയത്. അവരെയാണ് ഫിഫ റാങ്കിങ്ങിൽ അൻപത്തൊന്നാം സ്ഥാനം മാത്രമുള്ള സൗദി അറേബ്യ പരാജയപ്പെടുത്തിയത്. ഫുട്ബാൾ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നാണിത്.

ലോകഫുട്ബാളിൽ ഏഷ്യൻ രാജ്യങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ഈ വിജയം വഴിതെളിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കാം. ഇനിയുള്ള മത്സരങ്ങളിൽ ഇന്ന് കാഴ്ച വെച്ച മികച്ച പ്രകടനം ആവർത്തിയ്ക്കാൻ സൗദി ടീമിന് കഴിയട്ടെ എന്ന് നവയുഗം കായികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് സാജൻ ജേക്കബ്ബും, സെക്രട്ടറി സന്തോഷ് ചങ്ങോലിക്കലും ആശംസിച്ചു.

Post a Comment

أحدث أقدم