ലയണല്‍ മെസിക്കൊപ്പം കരുത്തരായ യുവനിര; ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്‍റീന ടീമിനെ പ്രഖ്യാപിച്ചു

(www.kl14onlinenews.com)
(11-NOV-2022)

ലയണല്‍ മെസിക്കൊപ്പം കരുത്തരായ യുവനിര; ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്‍റീന ടീമിനെ പ്രഖ്യാപിച്ചു

ഖത്തര്‍ ലോകകപ്പിനാനയി 26 അംഗ ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന. പരിശീലകന്‍ ലയണല്‍ സ്‌കലോണിയാണ് ടീം പ്രഖ്യാപനം നടത്തിയത്. ലയണല്‍ മെസ്സി നയിക്കുന്ന ടീം യുവനിരയ്ക്ക് മുന്‍ഗണന നല്‍കിയുള്ളതാണ്. മെസ്സിക്കൊപ്പം മുന്നേറ്റനിരയില്‍ ലൗട്ടാറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഗോണ്‍സാലസ്, ജോക്വിന്‍ കൊറിയ, പൗലോ ഡിബാല എന്നിവര്‍ ഇടം നേടി.
പ്രതിരോധ നിരയില്‍ നഹ്വെല്‍ മൊളീന്യ, ഗോണ്‍സാലോ മോണ്‍ടിയെല്‍, ക്രിസ്റ്റിയന്‍ റൊമേറോ, ജെര്‍മന്‍ പെസെല്ല, നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മാര്‍ക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, യുവാന്‍ ഫൊയ്ത്ത് എന്നിവരാണുള്ളത്.
മധ്യനിരയില്‍ പരിചയസമ്പന്നനായ റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരെഡെസ്, അലെക്സിസ് മാക് അലിസ്റ്റര്‍, ഗൈഡോ റോഡ്രിഗസ്, അലക്സാണ്ട്രോ ഗോമസ്, എന്‍സോ ഫെര്‍ണാണ്ടസ്, എക്സെക്വെല്‍ പലാസിയോസ് എന്നിവരാണുള്ളത്. ഗോള്‍കീപ്പര്‍മാരായി എമിലിയാനോ മാര്‍ട്ടിനെസ്, ജെറോനിമോ റൂലി, ഫ്രാങ്കോ അര്‍മാനി എന്നിവര്‍ ടീമിലിടം നേടി.

പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ കീഴില്‍ തുടര്‍ച്ചായി 35 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് അര്‍ജന്റീനയുടെ വരവ്. കോപ്പ അമരിക്ക കിരീടവും ഫൈനലിസ്സീമയും നേടി മികച്ച ടീം ഗെയിം കാഴ്ചവെച്ച അര്‍ജന്റീന ഗ്രൂപ്പ് സിയിലാണ് മാറ്റുരയ്ക്കുന്നത്. നവംബര്‍ 22 ന് നടക്കുന്ന ആദ്യ മത്സരത്തില്‍ അര്‍ജന്റീന സൗദി അറേബ്യയെ നേരിടും. രണ്ട് തവണ ലോകകപ്പ് കിരീടം ചൂടിയ അര്‍ജന്റീന 1930,1990,2014 വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയിരുന്നു.

Post a Comment

Previous Post Next Post