ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു; ഏഴിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ച 18കാരൻ പിടിയിൽ

(www.kl14onlinenews.com)
(16-NOV-2022)

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു; ഏഴിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെ പീഡിപ്പിച്ച 18കാരൻ പിടിയിൽ
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീ‍ഡിപ്പിച്ച 18കാരൻ പൊലീസ് പിടിയിൽ. കടയ്ക്കൽ ഇടത്തറ തോട്ടുവിള വീട്ടിൽ നീരജാണ് പൊലീസ് പിടിയിലായത് . ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഇയാൾ പെൺകുട്ടികളെ പരിചയപ്പെട്ടത്.

പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോകളും കൈക്കലാക്കിയതിനു ശേഷം രാത്രിയില്‍ പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് പുറത്തെത്തിച്ച് ആളൊഴിഞ്ഞ സ്ഥലത്തുവച്ചു പീ‍ഡിപ്പിക്കുകയായിരുന്നു.ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് നാട്ടുകാർ പിടികൂടിയതോടെയാണ് നീരജ് മറ്റു പെൺകുട്ടികളെ ചൂഷണം ചെയ്‌തുവെന്ന വിവരങ്ങളും പുറത്തു വന്നത്. നീരജിനെ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി. പ്രതിക്കെതിരെ സമാനമായ വേറെയും കേസുകളുണ്ട്.

Post a Comment

أحدث أقدم